GeneralLatest NewsMollywood

സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്ബതികള്‍ക്ക് ചക്കര ഉമ്മ; ജഗതിക്കും ഭാര്യക്കും വിവാഹശംസകള്‍ പങ്കുവച്ചു മകള്‍

ജഗതിയുടേയും ഭാര്യ ശോഭയുടേയും വിവാഹ ചിത്രങ്ങള്‍ മുതല്‍ ഏറ്റവും പുതിയ ചിത്രങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് തയ്യാറാക്കിയ വീഡിയോ

മലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാറിന്റെ വിവാഹ വാര്‍ഷികമാണിന്ന്. ജഗതിയുടേയും ഭാര്യ ശോഭയുടേയും വിവാഹ ചിത്രങ്ങള്‍ മുതല്‍ ഏറ്റവും പുതിയ ചിത്രങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് തയ്യാറാക്കിയ വീഡിയോയ്ക്കൊപ്പം അച്ഛനും അമ്മയ്ക്കും ഹൃദയസ്പര്‍ശിയായ വിവാഹാശംസകള്‍ മകള്‍ പാര്‍വതി പങ്കുവച്ചു. ജീവിതത്തില്‍ എന്തും ഒരുമിച്ച്‌ ഒരേ മനസ്സോടെ നേരിടണം. സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്ബതികള്‍ക്ക് ചക്കര ഉമ്മ’ – എന്നാണ് ആശംസയ്ക്കൊപ്പം പാര്‍വതി ഫേസ്ബുക്കല്‍ കുറിച്ചത്.

നീയെന്‍ സര്‍ഗസൗന്ദര്യമേ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്‌. ജഗതിക്കും ഭാര്യക്കും വിവാഹശംസകള്‍ പങ്കുവെച്ച ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട് .

https://www.facebook.com/parvathy.shone/videos/3567707856681715/?t=13

shortlink

Related Articles

Post Your Comments


Back to top button