പ്രേമം എന്ന ഹിറ്റ് സിനിമയാണ് അനുപമ പരമേശ്വരന്‍ എന്ന നടിയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കിയത്. പ്രേമം വലിയ ഒരു വിജയ ചിത്രമായിട്ടും മലയാളത്തില്‍ നിന്ന് തനിക്ക് വലിയ ഓഫറുകള്‍ വന്നിരുന്നില്ലെന്ന് തുറന്നു പറയുകയാണ് താരം. പിന്നീട് അന്യഭാഷാ സിനിമകളിലേക്ക് മാറിയ അനുപമ മലയാളത്തില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടു പോകുകായിരുന്നു. ഇപ്പോള്‍ മണിയറ അശോകന്‍ എന്ന സിനിമയിലൂടെ സഹസംവിധായികയുടെ റോളില്‍ എത്തി നില്‍ക്കുന്ന അനുപമ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കിടുകയാണ്.
അനുപമ പരമേശ്വരന്റെ വാക്കുകള്‍
“4 വര്‍ഷത്തിന് ശേഷമാണു മലയാളത്തില്‍ സിനിമ ചെയ്യുന്നത്. അധികം സിനിമകളൊന്നും പ്രേമത്തിന് ശേഷം മലയാളത്തില്‍ ലഭിച്ചില്ല. മണിയറയിലെ അശോകനിലേക്ക് വിളിച്ചത് ഗ്രിഗറിയാണ്. കേട്ടപ്പോള്‍ ഒരു ഫീല്‍ഗുഡ് സിനിമയായി തോന്നി. പിന്നീട് ദുല്‍ഖറും സംസാരിച്ചു അങ്ങനെ ഈ സിനിമയുടെ ഭാഗമായി. തെലുങ്കില്‍ ആദ്യം ചെയ്യുന്നത് ‘ആ ആ’ എന്ന സിനിമയായിരുന്നു. ഇതില്‍ നെഗറ്റീവ് വേഷമായിരുന്നു. എന്നാല്‍ ആ കഥാപാത്രം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. അതിനു ശേഷമാണ് പ്രേമത്തിന്റെ റീമേക്ക് ചെയ്യുന്നത്”. മനോരമയുടെ സണ്‍ഡേ സപ്ലിമെന്റിന് നല്‍കിയ അഭിമുഖത്തില്‍ അനുപമ പരമേശ്വരന്‍ പറയുന്നു.
Post Your Comments