തന്റെ ആദ്യ സിനിമ ‘തിരനോട്ടം’ ആണെങ്കിലും ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രമാണ് മോഹന്‍ലാല്‍ എന്ന നടനെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കിയത്. മോഹന്‍ലാലിന്റെ കരിയറിലെ വഴിത്തിരിവായ ആ സൂപ്പര്‍ ഹിറ്റ് സിനിമയുടെ പൂര്‍വകാല അനുഭവം ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് താരം.
“മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ റിലീസ് പരസ്യം മാതൃഭൂമി പത്രത്തില്‍ കണ്ടപ്പോള്‍ അച്ഛനും അമ്മയ്ക്കുമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ആദ്യ ദിവസം തന്നെ അവര്‍ സിനിമ കാണാന്‍ പോയി. എന്റെ സീനുകള്‍ വരുമ്പോള്‍ അടുത്തിരിക്കുന്ന സ്ത്രീകള്‍ പറയും അയ്യോ കാലന് വരുന്നുണ്ട് അത് കേട്ടപ്പോള്‍ അമ്മയുടെ ഉള്ള് ശരിക്കും പിടഞ്ഞിരിക്കും. അച്ഛനും നല്ല വിഷമമുണ്ടായിരുന്നുവെന്നു അമ്മ പിന്നീട് പറഞ്ഞു. നരേന്ദ്രന് എന്നെക്കൊണ്ട് പോയ ദൂരങ്ങള്‍ എത്രയാണെന്ന് എനിക്കറിയില്ല. നാല്‍പ്പത് വര്‍ഷം കടന്നു പോയിട്ടും നരേന്ദ്രനോട് എനിക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. വലിയ മോഹങ്ങളൊന്നുമില്ലാതെ സിനിമയുടെ പടവുകള്‍ക്ക് താഴെ ക്ഷമാപൂര്‍വ്വം നിന്ന എന്നെ ഈ ഉയരങ്ങളിലേക്ക് പിടിച്ചു കയറ്റിയത് നരേന്ദ്രനാണ്. ഒരു വിസ്മയമായി എന്നും നരന്ദ്രന്‍ മുന്നിലുണ്ട്. സിനിമയില്‍ തന്നെ നീ നിലനില്ക്കും എന്ന വരം പോലെയായിരുന്നു എനിക്ക് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍”.
Post Your Comments