
കോവിഡ് കാലഘട്ടത്തിൽ സ്തംബനത്തിലായ സിനിമാരംഗത്തിന് പുത്തൻ ഉണർവ്വ് നൽകി കൊണ്ട്, ഫസ്റ്റ് പ്രിൻ്റ് ഘട്ടത്തിൽ എത്തിയ കളേഴ്സ് എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ റിലീസ് ചെയ്യുന്നത്, തമിഴ്നാടിൻ്റെ മക്കൾ ശെൽവൻ വിജയ് സേതുപതി. സെപ്റ്റംബർ 18-ന് വിജയ് സേതുപതി ട്രെയ്ലർ റിലീസ് ചെന്നൈയിൽ നിർവ്വഹിക്കും
മെഗാ മീഡിയ പ്രൊഡക്ഷൻ ഹൗസ് ദുബൈയുടെ സഹകരണത്തോടെ, ലൈംലൈറ്റ്സ് പിക്ച്ചേഴ്സിനു വേണ്ടി അജി ഇടിക്കുള, ജിയ ഉമ്മൻ എന്നിവർ നിർമ്മിക്കുന്ന കളേഴ്സ് നിസാർ സംവിധാനം ചെയ്യുന്നു.
തമിഴ് സൂപ്പർ താരം ശരത് കുമാറിൻ്റെ മകൾ മക്കൾ ശെൽവി വരലക്ഷ്മി ശരത് കുമാർ, ഇനിയ, ദിവ്യ പിള്ള, റാം കുമാർ, ബേബി ആരാധ്യ ,തലൈവാസൽ വിജയ്,ദേവൻ, മധുമിത, ബാല ശരവണൻ, മൊട്ട രാജേന്ദ്രൻ, ദിനേശ് മോഹൻ, തുളസി ശിവമണി, വെങ്കിടേഷ് ,രാമചന്ദ്രൻ ,അഞ്ജലി ദേവി,എന്നീ താരങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്. രചന – പ്രസാദ് പാറപ്പുറം, ക്യാമറ – സജൻ കളത്തിൽ, ഗാനങ്ങൾ – വൈര ഭാരതി, സംഗീതം – എസ്.പി.വെങ്കിടേഷ് ,എഡിറ്റർ – വി.എസ്.വിശാൽ, ആർട്ട് -വൽസൻ, പ്രൊഡക്ഷൻ കൺട്രോളർ- നിസാർ വാരാപ്പുഴ, പി.ആർ.ഒ- അയ്മനം സാജൻ.
Post Your Comments