
പ്രമുഖ ഗായിക അനുരാധ പദുവാളിന്റെ മകന്‍ ആദിത്യാ പദുവാള്‍ അന്തരിച്ചു. 35 വയസ്സായിരുന്നു . വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന്‍ മരണ വാര്‍ത്ത സ്ഥിരീകരിച്ചു.
നല്ല മനുഷ്യസ്നേഹിയും സംഗീതഞ്ജനുമായ ആദിത്യയുടെ മരണവാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നും ശങ്കര്‍മഹാദേവന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു .
Post Your Comments