മലയാളത്തിന്റെ മഹാ നടനെന്ന വിശേഷണത്തിന് ആദ്യം അര്‍ഹതപ്പെട്ട നായക നടനായിരുന്നു സത്യന്. നിരവധി വേഷങ്ങള്‍ പകര്‍ന്നാടിയ സത്യന് എന്ന മഹാ പ്രതിഭ ഇന്നും മിമിക്രി താരങ്ങളിലൂടെ ജീവിക്കുന്നു എന്ന് പറയുന്നതില്‍ പല സിനിമാ താരങ്ങള്‍ക്കും വലിയ എതിര്‍പ്പുണ്ട്.സത്യന് എന്ന മഹാനായ നടനെ ഏറെ പരിഹസിച്ചു കൊണ്ട് വികലമാക്കി കാണിക്കുന്നവര്‍ക്കെതിരെ തന്റെ നിലപാട് തുറന്നു പറയുകയാണ് അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച നടി ശ്രീലത നമ്പൂതിരി. സെറ്റില്‍ അധികം തമാശകള്‍ പറയുന്ന ആളായിരുന്നില്ല സത്യനെന്നും ശ്രീലത നമ്പൂതിരി അനശ്വര നടന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് വ്യക്തമാക്കുന്നു.
നടി ശ്രീലത നമ്പൂതിരിയുടെ വാക്കുകള്‍
“സത്യന് സാറിന്റെ മകളായി ആശാ ചക്രം എന്ന സിനിമയില്‍ വേഷം കെട്ടി. ഗൗരവക്കാരനായ ഒരു പോലീസുകാരനായിരുന്നു അദ്ദേഹം. കാഴ്ചയില്‍ ഒരു സാധരണക്കാരന്. സെറ്റിലും അങ്ങനെ തന്നെ അധികം തമാശകളില്ല, ചിരിയുമില്ല. മേക്കപ്പിട്ട് ക്യാമറയ്ക്ക് മുന്നില്‍ നിന്നാല്‍ ആളങ്ങ് മാറും. ഇന്ന് മിമിക്രിക്കാര് കാട്ടിക്കൂട്ടും പോലെയൊന്നുമല്ല. എത്ര വികലമായ അനുകരണമാണ് ഇപ്പോള്‍ കാണിക്കുന്നത്. പിന്നീട് ‘മൂലധനം’. ‘യക്ഷി’ തുടങ്ങിയ സിനിമകളിലും അദ്ദേഹത്തോടൊപ്പം അഭിനയിച്ചു. നടി ശ്രീലത നമ്പൂതിരി പറയുന്നു. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ നിന്ന്
Post Your Comments