GeneralLatest NewsMollywoodNEWS

നടി മിയയ്ക്ക് ഇന്ന് വിവാഹം; ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചാണ് വിവാഹം

എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകൻ ആഷ്‌വിനാണ് വരൻ.

മലയാളത്തിന്റെ പ്രിയനടി മിയയും ആഷ്‌വിനും ഇന്ന് വിവാഹിതരാകും. ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചാണ് വിവാഹം. വൈകിട്ട് വിവാഹ റിസപ്‍ഷനും ഉണ്ടാകും. കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം.

കോവിഡ് പശ്ചാത്തലത്തിൽ വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമുള്ള ലളിതമായ ചടങ്ങിലാണ് വിവാഹം.

എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകൻ ആഷ്‌വിനാണ് വരൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.

shortlink

Related Articles

Post Your Comments


Back to top button