GeneralIndian CinemaLatest NewsMollywoodNEWS

ഇങ്ങനെയൊന്നും ചൂടാവല്ലേ… ശരീരത്തിനൊന്നും നല്ലതല്ല!! ‘എന്റെ പൊന്നോ… നമിച്ചു… പൊളി മോള്‍’ എന്ന് അമല പോള്‍

'എന്തിനാ നാളെയാക്കുന്നേ? ഇപ്പോള്‍ തന്നെ തരാമല്ലോ… ഇങ്ങനെ പേടിപ്പിക്കാതെ! ശ്ശെ… ഞാനങ്ങ് പേടിച്ചില്ലേ

ടിക്ക് ടോക്കിലൂടെ ശ്രദ്ധിക്കപ്പെട്ട ശര്‍വാനി എന്ന യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരം. മര്യാദയ്ക്ക് നാളെ തന്നെ മറുപടി തന്നോളണം എന്ന് അശ്ലീല ഭാഷയില്‍ ആവശ്യപ്പെട്ട വ്യക്തിക്ക് കുറിക്കു കൊള്ളുന്ന മറുപടിയാണ് ശര്‍വാനി നല്‍കിയത്. ഈ യുവതിക്ക് പിന്തുണയുമായി നടി അമല പോള്‍. ശര്‍വാനിയുടെ ഒരു വീഡിയോ പങ്കുവെച്ചാണ് നമിച്ചു പോയെന്ന് അമല കുറിച്ചിരിക്കുന്നത്. .

‘എന്തിനാ നാളെയാക്കുന്നേ? ഇപ്പോള്‍ തന്നെ തരാമല്ലോ… ഇങ്ങനെ പേടിപ്പിക്കാതെ! ശ്ശെ… ഞാനങ്ങ് പേടിച്ചില്ലേ! ഇങ്ങനെയൊന്നും ചൂടാവല്ലേ… ശരീരത്തിനൊന്നും നല്ലതല്ല’ എന്നാണ് യുവതിയുടെ മറുപടി. ‘എന്റെ പൊന്നോ… നമിച്ചു… പൊളി മോള്‍! ഇതിന്റെ പകുതി സ്പിരിറ്റെങ്കിലും എനിക്കുണ്ടായിരുന്നെങ്കില്‍’ എന്നാണ് വീഡിയോ പങ്കുവെച്ച്‌ അമലയുടെ കമന്റ്.

സോഷ്യല്‍ മീഡിയയില്‍ ശല്യക്കാര്‍ കൂടിവരുകയാണ്. ഇത്ര ഹാസ്യാത്മകമായി ഇവരെ നേരിടാമെന്ന് കാണിച്ചു തന്ന ശര്‍വാനി മാതൃകയാണെന്നും അമല പറയുന്നു.

https://www.instagram.com/p/CE9uVuljh5T/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button