
നടി ശ്വേത മേനോന്റെ പുതിയ സിനിമയിലെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ശ്വേത മാവോയിസ്റ്റായി അഭിനയിക്കുന്ന ‘ബദല്‍: ദ മാനിഫെസ്റ്റോ’ എന്ന ചിത്രത്തിലെ ഫോട്ടോയാണ് പുറത്തു വന്നിരിക്കുന്നത്. നാടകപ്രവര്‍ത്തകന്‍ എ. അജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഇടവേളക്ക് മലയാള സിനിമയിലേക്ക് ശ്വേതയുടെ ശക്തമായ തിരിച്ചു വരവാകും ഇത്. കനിമൊഴി എന്ന കഥാപാത്രമായാണ് ശ്വേത വേഷമിടുന്നത്.
പ്രിയതാരം നടൻ സലിം കുമാര്‍, അനൂപ് ചന്ദ്രന്‍, സജിത മഠത്തില്‍, ലിയോണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അട്ടപ്പാടി, മൂന്നാര്‍, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിയ്ക്കുന്നത്.
Post Your Comments