മലയാളത്തിലെ നായക നടന്മാരോടൊപ്പം തന്നെ സംവിധായകര്‍ സ്ക്രീന്‍ സ്പേസ് നല്‍കി പോരുന്ന ഒരുകൂട്ടം പ്രതിഭാ ശാലികളായ നടീ നടന്മാര്‍ ഒരുകാലത്ത് മലയാളത്തിനുണ്ടായിരുന്നു . കുതിരവട്ടം പപ്പുവും, ശങ്കരാടിയും, ഫിലോമിനയും, മീനയും, ഒടുവില്‍ ഉണ്ണി കൃഷ്ണനും, മാമുക്കോയയും, മാള അരവിന്ദനും, കരമന ജനാര്‍ദ്ദനന്‍ നായരും ഉള്‍പ്പെടുന്ന ഒരു വലിയ നിര തന്നെ മലയാള സിനിമയിലെ ഏതു കഥാപാത്രങ്ങളും വിശ്വസിച്ചു ഏല്‍പ്പിക്കാന്‍ പാകത്തിലുള്ളവരാണ്. മലയാളത്തിലെ നായക നടന്മാരെക്കാള്‍ ബഹുമാനം കിട്ടുയിരുന്ന ഇത്തരം സ്വാഭാവിക നടീനടന്മാരുടെ ഗ്രൂപ്പിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടന്‍ നെടുമുടി വേണു. പ്രിയദര്‍ശനെ പോലെയുള്ള സംവിധായകര്‍ അന്യഭാഷയില്‍ സിനിമ ചെയ്യാന്‍ പോകുമ്പോഴാണ് ഇത്തരം നടീ നടന്മാരുടെ വില മനസിലാകുന്നതെന്നും നെടുമുടി വേണു പറയുന്നു. മറ്റു ഭാഷയില്‍ ഇത്തരം അഭിനേതാക്കള്‍ ഇല്ലെന്നുള്ളതാണ് യഥാര്‍ത്ഥ സത്യമെന്നും നെടുമുടി വേണു പങ്കുവയ്ക്കുന്നു.
“നായിക നായകന്മാരുടെ നിര കഴിഞ്ഞാല്‍ മറ്റു നടീ നടന്മാരുടെ വലിയ ഒരു ഗ്രൂപ്പുണ്ടല്ലോ. അത് മറ്റു ഭാഷകളില്‍ വളരെ കുറവാണ്. പ്രിയദര്‍ശനൊക്കെ പറയും ഹിന്ദിയില്‍ ചെല്ലുമ്പോഴാണ് ഇവരുടെ വില മനസിലാവുന്നത്. അവിടെ ഇഷ്ടം പോലെ ഹീറോസുണ്ട് പക്ഷേ മറ്റു കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ആളുകള്‍ വളരെ കുറവാണ്. അത് കൊണ്ട് നമ്മുടെ നടീനടന്മാരെക്കുറിച്ച് വലിയ ബഹുമാനമാണ് പുറത്തുള്ളവര്‍ക്ക്”.
Post Your Comments