CinemaGeneralLatest NewsNEWS

വേണ്ടെന്ന് വച്ച പല ശീലങ്ങളിൽ ഒന്ന് അതാണ്; മനസ് തുറന്ന് മമ്മൂക്ക

മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നിയെന്നും മമ്മൂട്ടി

സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ പുകവലി ഒരുകാലത്ത് ആരാധകരുടെ ഇടയിൽ വലിയ സംസാരവിഷയമായിരുന്നു ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ വർഷങ്ങളായി മമ്മൂട്ടി പുകവലി നിർത്തിയിട്ട്. ഇപ്പോഴിതാ പുകവലി നിർത്തിയതിനെ കുറിച്ചു മമ്മൂട്ടി പണ്ട് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുന്നത്.

ദുശീലമായിരുന്ന പുകവലി തള്ളി കളഞ്ഞതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. ഒരു 15 വർഷങ്ങൾക്ക് മുൻപ് പുകവലിക്കുന്നത് ഏറെ ഇഷ്ടമായിരുന്നു പുകവലിക്കുന്നത് ശാരീരികമായി എനിക്ക് മാത്രമല്ല ആർക്കും നന്നല്ല, നമ്മുടെ ശരീരത്തിന്റെ അഭിപ്രായം ചോദിക്കാതെയാണ് ഒരു സാധനം നമ്മൾ കടത്തി വിടുന്നത് നമുക്ക് ജീവിക്കാൻ പുക വേണ്ടെന്നും ആഹാരവും വായും മാത്രം മതി മമ്മൂട്ടി പറയുന്നു.

അതുമാത്രമല്ല, എന്റെ സിഗരറ്റ് വലി മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നിയെന്നും മമ്മൂട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button