‘കളിയാട്ടം’ എന്ന സിനിമയ്ക്ക് ശേഷം നിരന്തരമായി അഭിനയ രംഗത്ത് തുടരാന്‍ തോന്നിയതിന്റെ കാരണത്തെക്കുറിച്ചും സിദ്ധിഖ് സംവിധാനം ചെയ്ത സിനിമയ്ക്കപ്പുറം മറ്റു സിനിമകളുടെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കാനുണ്ടായ കാരണങ്ങളെക്കുറിച്ചും സംവിധായകനും നിര്‍മ്മാതാവും നടനുമായ ലാല്‍ പങ്കുവയ്ക്കുന്നു.
‘കളിയാട്ടം’ എന്ന സിനിമ ചെയ്യുമ്പോൾ അന്ന് ഞാൻ വലിയ ഒരു ഇൻറർവ്യു കൊടുത്തിരുന്നു. ‘ഇതാണ് ഞാൻ ആദ്യമായും അവസാനമായും അഭിനയിക്കുന്ന ചിത്രമെന്ന്’. പിന്നീട് സിനിമ ഇറങ്ങി കൊള്ളാമെന്ന് തോന്നിയപ്പോൾ എന്റെ അഭിനയം മോശമല്ലെന്ന് മനസിലാക്കിയപ്പോൾ ഞാൻ അതിലേക്ക് ഇറങ്ങി. അഭിനയം തുടരാന്‍ അത് മാത്രമാണ് പ്രേരണയായത്.
ഞാനും ലാലും പിരിഞ്ഞപ്പോഴാണ് സിനിമയുടെ നിർമാതാവിന്റെ റോളിലേക്ക് ഞാൻ എത്തിയത്. അങ്ങനെയാണ് ‘ഹിറ്റ്ലർ’ നിർമ്മിച്ചത്. സിദ്ധിഖ് ഒന്നര വർഷത്തിൽ ഒരു സിനിമ മാത്രമാണ് ചെയ്യുന്നത്. അത് കൊണ്ട് മാത്രം എന്റെ പ്രൊഡക്ഷൻ കമ്പനിയും വിതരണ കമ്പനിയും കൊണ്ട് പോകാൻ കഴിയില്ലെന്ന് മനസ്സിലായി. അങ്ങനെ ഞാൻ മറ്റുള്ളവരുടെയും സിനിമകൾ എടുക്കാൻ തീരുമാനിച്ചു .സിദ്ധിഖ് ചെയ്ത ചില സിനിമകൾ ചെയ്യാനും കഴിഞ്ഞില്ല .ഫ്രണ്ട്സ് ചെയ്യാൻ സിദ്ധിഖിന് തമിഴിൽ നിന്ന് ഒരു ഓഫർ വന്നിരുന്നു. എന്നോട് ആ സിനിമ നിര്‍മ്മിക്കാമോ എന്ന് ചോദിച്ചിരുന്നു. പക്ഷേ ആ ചിത്രം നിർമ്മിക്കാൻ എനിക്ക് തോന്നിയില്ല. ആ സമയത്ത് തമിഴിൽ പോയി അങ്ങനെ ഒരു സിനിമ ചെയ്യുന്നതില്‍ ഒരു വിശ്വാസകുറവും പരിചയ കുറവും ഉണ്ടായിരുന്നു”. ലാല്‍ പറയുന്നു
Post Your Comments