കരിയറിന്റെ തുടക്കത്തില്‍ തന്നെ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെ പ്രണയ നായകനായി തുടങ്ങിയ കുഞ്ചാക്കോ ബോബന്‍ തന്റെ രണ്ടാം വരവില്‍ ചെയ്ത സിനിമകള്‍ ഒരു താരത്തെ മുന്നില്‍ നിര്‍ത്തിയുള്ള സിനിമകളായിരുന്നില്ല. ട്രാഫിക്കും എല്‍സമ്മയും പോലെയുള്ള സിനിമകളില്‍ അഭിനയിച്ച കുഞ്ചാക്കോ ബോബന്‍ തന്നിലെ ഹീറോയിസം മാറ്റി നിര്‍ത്തിയാണ് അത്തരം സിനിമകളില്‍ മുഖ്യ പങ്കാളിയായത്. ട്രാഫിക് സിനിമയുമായി അതിന്റെ സംവിധായകനും രചയിതാവും മുന്നില്‍ വരുമ്പോള്‍ അതിലെ ഏതെങ്കിലും ഒരു കഥാപാത്രം ചെയ്യുക എന്ന തോന്നല്‍ മാത്രമാണ് തന്നില്‍ ഉണ്ടായിരുന്നതെന്നും അത് താന്‍ സംവിധായകനോടും തിരക്കഥാകൃത്തുക്കളോടും പറഞ്ഞിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തുന്നു.
“ഞാൻ നല്ല സിനിമകളുടെ ഭാഗമാകാനാണ് ശ്രമിച്ചത്.ഞാന്‍ രണ്ടാം വരവില്‍ ചെയ്ത ട്രാഫിക്കിന്റെ കാര്യത്തിൽ അതിൽ ഒരു പ്രത്യേക നായകൻ നായിക അങ്ങനെ ഒന്നുമില്ല. ട്രാഫിക്കിന്റെ കഥ രാജേഷും സഞ്ജയും വന്ന് കഥ പറയുമ്പോൾ ഞാൻ പറഞ്ഞു ഈ ഒരു റോൾ അല്ല അതിലെ ഒരു ചെറിയ വേഷം തന്നാൽ പോലും സ്വീകരിക്കുമെന്ന്. അങ്ങനെ നല്ല സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ചിലപ്പോൾ നമ്മൾ ആക്ടർ എന്ന നിലയിൽ ഒരു സെൽഫിഷ് ആകുമായിരിക്കും. നമ്മുടെ സ്റ്റാർഡം ശ്രദ്ധിക്കുമ്പോഴാണത്. ഒരു നായിക പ്രാധാന്യമുള്ളതും ഒരു ടീം ഗെയിം സിനിമകൾ ചെയ്യുന്നതും ഒരു അപാകതയായി എനിക്ക് ഇന്നുവരെ തോന്നിയിട്ടില്ല”. കുഞ്ചാക്കോ ബോബൻ പറയുന്നു
Post Your Comments