
നടന് വടിവേലുവിനെ അനുകരിച്ചതിലൂടെ ശ്രദ്ധനേടിയ പ്രമുഖ ടെലിവിഷന്‍ താരം വടിവേലു ബാലാജി അന്തരിച്ചു. 45 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍വച്ച് ഇന്ന് രാവിലെയാണ് വിടവാങ്ങിയത്.
ഹൃദയസ്തംഭനത്തെ തുടര്‍ന്നു ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വടിവേലു ബാലാജി ശരീരം തളര്‍ന്നുപോയതോടെ 15 ദിവസത്തോളം അവിടെ ചികിത്സിപ്പിച്ചു. എന്നാല്‍ കുടുംബത്തിന് ആശുപത്രി ചെലവ് വഹിക്കാന്‍ സാധിക്കാതിരുന്നതോടെ പല ആശുപത്രികളിലേക്കും മാറ്റി. അവസാനം ഇന്ന് രാവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
വിജയ് ടിവിയിലെ കലക പോവദ യാരു എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ വിടിവേലു ബാലാജി ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Post Your Comments