കൊട്ടിയത്ത് വരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതില് മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മിയും കുടുംബവും ഒളിവില്‍ എന്ന് വാര്‍ത്ത. ഹാരിസിന്റെ സഹോദര ഭാര്യയായ ലക്ഷ്മി പ്രമോദിനെയും സഹോദരനെയും കൊട്ടിയം പോലിസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ലക്ഷ്മിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നിര്‍ദേശം നല്‍കിയിരുന്നു. ഹാജരാകാത്തതിനെ തുടര്‍ന്ന് പോലീസ് വസതിയിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മുന്‍കൂര്‍ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് നീക്കങ്ങള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.
കഴിഞ്ഞ ദിവസം ലക്ഷ്മി പ്രമോദിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു .സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണിലെ കോള്‍ ലിസ്റ്റും സന്ദേശങ്ങളും പരിശോധിക്കും. ഇതിന് പിന്നാലെയാണ് ലക്ഷ്മി പ്രമോദ് കുടുംബത്തിനൊപ്പം ഒളിവില്‍ പോയിരിക്കുന്നത്.
നടിയുടെ കൂടെ ഷൂട്ടിംഗിന് കൂട്ട് പോകണമെന്ന് പറഞ്ഞാണ് റംസിയെ ഹാരിസും ബന്ധുക്കളും ചേര്‍ന്ന് സംസ്ഥാനത്തിന് പുറത്തു കൊണ്ടുപോയി ഗര്‍ഭഛിദ്രം നടത്തിയത്. ഇതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു.
Post Your Comments