മലയാളത്തിന്റെ പ്രിയ താരങ്ങളായ കൊച്ചുപ്രേമന്റേയും ഗിരിജയുടേയും മകന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനിയായ റെഷ്‌ലിയാണ് വധു. വൈ വി പുരുഷോത്തമന്റെയും ബിന്ധു കെയുടെയും മകളാണ് രെഷ്‍ലി.
ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട് . കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ചാണ് വിവാഹം നടത്തുന്നത്.
ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കൊച്ചുപ്രേമന്റെ മരുമകളായ അഭയ ഹിരണ്‍മയിയും ഭര്‍ത്താവ് ഗോപിസുന്ദറും സുരേഷ് ഗോപിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Post Your Comments