തന്റെ പഴയകാല സിനിമാനുഭവങ്ങളിലേക്ക് മനസ്സ് തുറക്കുകയാണ് നടി ശ്രീലത നമ്പൂതിരി. നടന്‍ ബഹദൂറിന്റെ മാനുഷിക നന്മയെക്കുറിച്ചാണ് താരത്തിന്റെ തുറന്നു പറച്ചില്‍. കടം വാങ്ങിയിട്ടാണെങ്കിലും ആരെയും സഹിക്കാന്‍ മനസ്ഥിതിയുള്ള വ്യക്തിയായിരുന്നു ബഹദൂര്‍ എന്നും അദ്ദേഹം തുടങ്ങിയ ബിസിനസ്സ് എല്ലാം വലിയ പരാജയമായി പോയെന്നും ശ്രീലത നമ്പൂതിരി പങ്കുവയ്ക്കുന്നു.
“സിനിമയില്‍ കോമഡിയായിരുന്നുവെങ്കിലും ജീവിതത്തെ വളരെ ഗൗരവത്തോടെ കണ്ട ആളാണ് ബഹദൂറിക്ക. നടകകാലം മുതല്‍ക്കേ അദ്ദേഹത്തെ അറിയാം. നല്ല മനസ്സലിവാണ്. ആരെങ്കിലും ബുദ്ധിമുട്ടിലാണെന്ന് പറഞ്ഞറിഞ്ഞാല്‍ മതി കടം വാങ്ങിയിട്ടാണെങ്കിലും സഹായിക്കും. പക്ഷേ ദൈവം അദ്ദേഹത്തെ ബിസിനസില്‍ സഹായിച്ചില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ഒരു ഫിലിം പ്രൊസസിംഗ് സ്റ്റുഡിയോയായിരുന്നു ആദ്യ സംരംഭം. പ്രവര്‍ത്തനം ആരംഭിച്ചപ്പോഴേക്കും സിനിമ കളറിലേക്ക് മാറി. അങ്ങനെ ആ സ്റ്റുഡിയോ പൂട്ടേണ്ടി വന്നു. പിന്നീട് മീന്‍ പിടിക്കുന്ന ബോട്ടും വലയുമെല്ലാം വാങ്ങി. അദ്ദേഹത്തിന്റെ മീന്‍ വലയില്‍ ആദ്യമായി കുരുങ്ങിയത് മീനല്ല ഒരു ശവമായിരുന്നു. അത് കേസായി ബോട്ട് കടലില്‍ ഇറക്കാന്‍ വയ്യാതായി. അങ്ങനെ ആ ബിസിസനും പൊളിഞ്ഞു. പിന്നീട് വലിയ ലോറിയില്‍ മീന്‍ കൊണ്ട് കൊടുക്കുന്ന ഹോള്‍സെയില്‍ ബിസിനസ് തുടങ്ങി. ആദ്യത്തെ ലോഡുമായുള്ള യാത്രയില്‍ത്തന്നെ ലോറിയുടെ ആക്സില്‍ ഒടിഞ്ഞു”.ശ്രീലത നമ്പൂതിരി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
Post Your Comments