GeneralLatest NewsNEWS

അവള്‍ ആണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത് അവാര്‍ഡ്‌ വാങ്ങുമ്പോള്‍ ഞാന്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണ്: ഗായിക സിത്താര

എം ജയചന്ദ്രന്‍ സാറിന്റെ എനുണ്ടോടീ അമ്പിളി ചന്തം എന്ന ഗാനത്തിനാണ് ആദ്യ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ കിട്ടിയ

തന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം മകള്‍ സായുവാണെന്ന് ഗായിക സിത്താര. സെല്ലുലോയ്ഡ് എന്ന സിനിമയിലെ ഗാനത്തിന് അവാര്‍ഡ്‌ വാങ്ങുമ്പോള്‍ താന്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണെന്നും ഞാന്‍ പാടിയതില്‍ ആ പാട്ട് തന്നെയാണ് മോളോടെ ഇഷ്ട ഗാനമെന്നും സിത്താര പറയുന്നു.

ഗായിക സിത്താരയുടെ വാക്കുകള്‍

“എം ജയചന്ദ്രന്‍ സാറിന്റെ ‘എനുണ്ടോടീ അമ്പിളി ചന്തം’ എന്ന ഗാനത്തിനാണ് ആദ്യ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ കിട്ടിയത്. ഏനുണ്ടോടീ റെക്കോഡിംഗ് കഴിഞ്ഞപ്പോഴാണ് ഗര്‍ഭിണിയാണ് എന്നറിയുന്നത്. ഏഴ് മാസമായപ്പോഴേക്കും അവാര്‍ഡ്‌ കിട്ടി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങുമ്പോള്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണ്. അത് കഴിഞ്ഞു എഴാം ദിവസം സായുവിനെ പ്രസവിച്ചു. കുഞ്ഞിലെ ആ പാട്ട് കേള്‍ക്കുമ്പോള്‍ അവള്‍ തിരിച്ചറിയുമായിരുന്നു. അവള്‍ക്കും പാടാനും പാട്ട് കേള്‍ക്കാനും വലിയ ഇഷ്ടമാണ്. ഞങ്ങളുടെ ഇടം ഡാന്‍സ് ആന്‍ഡ് മ്യൂസിക് അക്കാദമിയില്‍ കലാമണ്ഡലം ശ്രുതിയാണ് മോളെ ഡാന്‍സ് പഠിപ്പിക്കുന്നത്. എന്നെ ആദ്യമായി സിനിമയില്‍ പാടിച്ച സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് തന്നെയാണ്. പാട്ടിലെ അവളുടെ ഗുരു എന്‍റെ സുഹൃത്തും സംഗീതഞ്ജനുമായ മിഥുന്‍ ജയരാജും പാട്ട് പഠിപ്പിക്കുന്നു”. {ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button