ബോളിവുഡ് നായിക കങ്കണ റണാവത്തിന്റെ പുതിയ ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ഛായാഗ്രാഹകന്‍ പിസി ശ്രീറാം. കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടയിലാണ് ശ്രീറാമിന്റെ പിന്മാറ്റം.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിനിമയില്‍ നിന്ന് പിന്മാറുകയാണെന്ന് ശ്രീറാം വ്യക്തമാക്കിയത്. ‘കങ്കണ റണാവത്ത് നായികയായെത്തുന്ന ഒരു സിനിമ നിരസിക്കേണ്ടി വന്നിരിക്കുന്നു. സ്വയം ആഴത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുകയാണ്. നിര്‍മാതാക്കളോട് എന്റെ നിലപാട് വിശദീകരിച്ചു. അവര്‍ക്ക് അത് മനസിലാവുകയും ചെയ്തിട്ടുണ്ട്. ശരിയെന്ന് തോന്നുന്നതാണ് ചില സമയങ്ങളില്‍ എല്ലാം. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു’- പി.സി ശ്രീറാം കുറിച്ചു.
മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചു കൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു. കൂടാതെ ബോളിവുഡ് സിനിമാ മാഫിയയെക്കുറിച്ചും ലഹരിബന്ധത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞതും വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കി.
Post Your Comments