GeneralLatest NewsTV Shows

മുന്നോട്ട് പോകാന് പറ്റില്ലെന്ന അവസ്ഥയില്‍ ഞങ്ങള്‍ കൈ കൊടുത്ത് പിരിഞ്ഞു; നടി ചന്ദ്ര ലക്ഷ്മണ്‍

ഞാന്‍ ഒരു അവശ കാമുകിയൊന്നുമല്ല.പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട്.

പൃഥ്വിയുടെ നായികയായി എത്തി മലയാള സിനിമ സീരിയല്‍ മേഖലയില്‍ തിളങ്ങിയ താരമാണ് ചന്ദ്ര ലക്ഷ്മണ്‍. സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ട് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരം തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ് ഇപ്പോള്‍.

‘ ‘എന്നാണ് കല്യാണം എന്ന ചോദ്യം കേട്ട് ഞാന്‍ മടുത്തു. കല്യാണം കഴിയാത്ത ഞാന്‍ കല്യാണം കഴിച്ച്‌ അമേരിക്കയില്‍ സെറ്റിലായി എന്ന വാര്‍ത്ത വന്നത് അടുത്തിടെയാണ്. അതു കണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചിരിച്ചു.കല്യാണം എന്ന് പറയുന്നത് എടുത്ത് ചാടി ചെയ്യേണ്ട ഒരു കാര്യമല്ല. ഇത്രയും കാലമായി കല്യാണം കഴിക്കാത്തത് പ്രേമനൈരാശ്യം കാരണമാണോ എന്ന് ചോദിച്ചാല്‍ അല്ല. ഞാന്‍ ഒരു അവശ കാമുകിയൊന്നുമല്ല.പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ നൈരാശ്യമൊന്നും ഉണ്ടായിട്ടില്ല. എന്റെ നല്ല സുഹൃത്തുക്കള്‍ തന്നെ പിന്നീട് കാമുകന്മാരായിട്ടുണ്ട്.പ്രണയം മുന്നോട്ട് കൊണ്ട് പോകാന് പറ്റില്ലെന്ന അവസ്ഥയില്‍ ഞങ്ങള്‍ കൈ കൊടുത്ത് പിരിഞ്ഞവരാണ്” താരം തുറന്ന് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button