CinemaGeneralLatest NewsNEWS

കോളിളക്കമുണ്ടാക്കിയ ആരവ്-ഓവിയ പ്രണയ കഥക്ക് സമാപ്തി; തമിഴ് ബി​ഗ് ബോസ് താരവും നടനും മോഡലുമായ ആരവ് വിവാഹിതനായി; വധു ഓവിയ അല്ല

തമിഴ് ബിഗ് ബോസ് ആദ്യ സീസൺ വിജയിയായണ് ആരവ്

പ്രശസ്ത തമിഴ് ബിഗ് ബോസ് താരവും നടനും മോഡലുമായ ആരവും രാഹൈയും വിവാഹിതരായി. ഞായറാഴ്ച നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത് .

മാനദണ്ഡങ്ങൾ എല്ലാം കൃത്യമായി പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്താണ് ചടങ്ങുകൾ നടന്നത്. തമിഴ് ബിഗ് ബോസ് ആദ്യ സീസൺ വിജയിയാണ് ആരവ്.

നടി ഓവിയയുമായി പ്രണയത്തിലാണെന്ന അഭ്യൂഹവും അതിനെത്തുടർന്നുണ്ടായ സോഷ്യൽ മീഡിയ ചർച്ചകളും കെട്ടടങ്ങും മുമ്പാണ് താരത്തിൻറെ വിവാഹം . ആരവ് ബി​ഗ്ബോസിൽ വിജയിച്ചത് ഓവിയയുമായുണ്ടായ പ്രണയവും പിന്നീടുണ്ടായ വിവാദങ്ങളും കൂടിച്ചേർന്നാണെന്ന് പരിഹാസം ഉയർന്നപ്പോൾ അതെല്ലാം നിഷേധിച്ച് ആരവ് രംഗത്തെത്തിയിരുന്നു.

പ്രശസ്ത സംവിധായകൻ ഗൗതം മേനോൻ ഒരുക്കുന്ന ജോഷ്വാ ഇമെെ പോല്‍ കാക്ക എന്ന ചിത്രത്തിലെ നായിക കൂടിയാണ് രാഹൈ. ഷോയ്ക്കിടെ ഉണ്ടായ പ്രണയവും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും എല്ലാം ആരവിന്റെ പ്രശസ്തി കൂട്ടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button