
കുഞ്ഞു മകള്‍ അല്ലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജ്-സുപ്രിയ മേനോന്‍ ദമ്പതികളുടെ മകള്‍ അലംകൃതയ്ക്ക് ഇന്ന് ആറാം പിറന്നാളാണ്. ഏറെ വൈകാരികമായാണ് പൃഥ്വി മകള്‍ക്ക് ആശംസകള്‍ നേർന്നിരിക്കുന്നത്.
‘എന്റെ സൂര്യപ്രകാശത്തിനു ജന്മദിനാശംസകള്‍, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളര്‍ച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യങ്ങള്‍ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്‌നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു! ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു പെണ്‍കുഞ്ഞേ!’ പൃഥ്വി കുറിച്ചു.
Post Your Comments