CinemaGeneralLatest NewsMollywoodNEWS

മനസ്സ് മടുത്തുപോയി, അസഹനീയമായ വേദനയും: പ്രതിസന്ധി നിമിഷത്തെക്കുറിച്ച് അന്ന ബെന്‍

വലിയ ഫ്ലാസ്ക് നിറയെ നല്ല ചൂട് കാപ്പി കൊണ്ട് വന്നു പുറത്ത് വയ്ക്കും

ആദ്യ സിനിമയില്‍ തന്നെ മികച്ച റോള്‍ ചെയ്യാന്‍ സാധിച്ച അന്ന ബെന്‍ എന്ന നായികയ്ക്ക് തന്റെ രണ്ടാം ചിത്രം കരുതി വച്ചിരുന്നത് ഏറെ ബുധിമുട്ടോടെ ചെയ്യേണ്ടി വന്ന നായിക വേഷമായിരുന്നു. ഹെലന്‍ എന്ന സിനിമയില്‍ ഫ്രീസറില്‍ അകപ്പെട്ടു പോയ പെണ്‍കുട്ടിയുടെ റോള്‍ ഗംഭീരമാക്കിയ അന്ന ബെന്‍ ആ സിനിമ ചെയ്തപ്പോഴുണ്ടായ ശ്രമകരമായ സംഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.  ഇരുപത് ദിവസത്തോളം ഫ്രീസറില്‍ ഷൂട്ട്‌ ഉള്ളത് കൊണ്ട് ഒരു ഹിമാലയന്‍ യാത്രയൊക്കെ പോയിട്ടാണ് സിനിമയ്ക്ക് വേണ്ടി തയ്യാറെടുത്തതെന്നു അന്ന ബെന്‍ പറയുന്നു.

“സിനിമയുടെ കഥ കേട്ടപ്പോഴേ മനസ്സിലായി ഫ്രീസറിനുള്ളില്‍ അകപ്പെട്ടു പോകുന്ന പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ അത്ര എളുപ്പമായിരിക്കില്ലെന്ന്. ഷൂട്ടിനു മുന്‍പ് മനസ്സിനെ ഒരുക്കാന്‍ ഹിമാലയന്‍ യാത്രയൊക്കെ പോയിരുന്നു. 20 ദിവസത്തോളം ഫ്രീസറിലായിരുന്നു ഷൂട്ട്‌. ആദ്യത്തെ ദിവസങ്ങളിലൊക്കെ ദേഹം വരണ്ടുപോയി. മസിലുകള്‍ക്ക് അതിശക്തമായ വേദനയാകും. മനസ്സ് മടുത്ത് പോകും. വലിയ ഫ്ലാസ്ക് നിറയെ നല്ല ചൂട് കാപ്പി കൊണ്ട് വന്നു പുറത്ത് വയ്ക്കും. ഓരോ ഷോട്ട് കഴിയുമ്പോഴും ഓടും അല്‍പ്പം ചൂട് കാപ്പി കുടിക്കാന്‍”. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന ബെന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button