GeneralLatest NewsTV Shows

വര്‍ഷങ്ങളോളം പ്രണയിച്ചു വഞ്ചിച്ചു, വിവാഹത്തില്‍ നിന്നും പിന്മാറിയതോടെ യുവതി ജീവനൊടുക്കി, കാമുകന്‍ സീരിയല്‍ താരത്തിന്റെ ഭര്‍തൃ സഹോദരന്‍ ; നടിയുടെ പങ്കും അന്വേഷിക്കുന്നു

സംഭവത്തില്‍ ഒരു സീരിയല്‍ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.

പ്രണയിച്ചു വഞ്ചിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രമുഖ സീരിയല്‍ താരത്തിന്റെ ഭര്‍തൃ സഹോദരന്‍ അറസ്റ്റില്‍. പള്ളിമുക്ക് സ്വദേശി ഹാരിസ് (24) ആണ് അറസ്റ്റിലായത്. ഇന്നലെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ഹാരിസിനെ, തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റം, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ യുവാവിനെതിരെ ചുമത്തിയതായാണ് സൂചന.

കൊട്ടിയം സ്വദേശി റംസി(24)യുമായി വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്നു ഹാരിസ്. ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്‍മാറിയതാണെന്നു ചൂണ്ടിക്കാട്ടി റംസിയുടെ രക്ഷിതാക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വളയിടല്‍ ചടങ്ങുകളും സാമ്ബത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായും പലപ്പോഴായി റംസിയയുടെ കുടുംബത്തില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നതായും കുടുംബം പറഞ്ഞു. അടുത്തിടെ മറ്റൊരു വിവാഹത്തിനു ഇയാള്‍ തയാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ്, ഇരുവരുടെയും ഫോണ്‍ കോള്‍ രേഖകളും പരിശോധിച്ചു. സംഭവത്തില്‍ ഒരു സീരിയല്‍ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. റംസി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button