പാതിരാത്രി മോതിരമാറ്റം!! ചിത്രങ്ങള്‍ സഹിതം പുതുജീവിതത്തെക്കുറിച്ച് നടന്‍ വിഷ്ണു വിശാല്‍

ഒന്നിച്ച്‌ നല്ല നാളെയ്ക്കായി അദ്ധ്വാനിക്കാം' എന്നാണ് നടന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പ്രണയിനിയെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ച സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് നടന്‍ വിഷ്ണു വിശാല്‍. താരത്തിന്റെ കാമുകിയും ബാഡ്മിന്റണ്‍ താരവുമായ ജ്വാല ഗുട്ടയുമായി അര്‍ദ്ധരാത്രി മോതിരമാറ്റം നടത്തിയ ചിത്രങ്ങള്‍ സഹിതമാണ് വിഷ്ണു ഒന്നിച്ച്‌ പുതിയ ജീവിതം തുടങ്ങുകയാണെന്ന് അറിയിച്ചത്.

‘ഒന്നിച്ച്‌ നല്ല നാളെയ്ക്കായി അദ്ധ്വാനിക്കാം’ എന്നാണ് നടന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. പാതിരാത്രി മോതിരം സംഘടിപ്പിച്ചുതന്ന സുഹൃത്തിനുള്ള നന്ദി കൂടി ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. പുതിയ തുടക്കത്തിന് അനുഗ്രഹം ചോദിച്ചിരിക്കുകയാണ് നടന്‍.

Share
Leave a Comment