മലയാളികളുടെ മനസ്സറിഞ്ഞ സിനിമാ താരമാണ് ശ്രീനിവാസന്. നടനായും സംവിധായകനായും തിരക്കഥാകൃത്തായും മൂന്നര പതിറ്റാണ്ടായി നിറഞ്ഞു നില്ക്കുന്ന ശ്രീനിവാസന് ഇനിയും സിനിമകള്‍ ചെയ്യുമെന്ന് തുറന്നു പറയുകയാണ്. സിനിമയുടെ ഇപ്പോത്തെ അവസ്ഥ മാറി എല്ലാം ശരിയായി വരുമെന്നും വീണ്ടും സിനിമകള്‍ ചെയ്യാമെന്ന പ്രതീക്ഷയിലാണ് താനെന്നും ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവേ ശ്രീനിവാസന് പറയുന്നു.
“ഈ കാലം എന്ന് പറയുന്നത് കുറെ പൊടിപിടിച്ച് കിടക്കുന്ന പുസ്തകങ്ങള്‍ ഉണ്ടായിരുന്നു അതൊക്കെ ഒന്ന് പൊടി തട്ടിയെടുത്ത് വായിച്ച് ശീലിക്കാന്‍ ശ്രമിക്കണം.ഈ സമയത്ത് ഞാനും അത്തരം പുസ്തകങ്ങള്‍ വായിക്കാനുള്ള ശ്രമത്തിലാണ്. സിനിമാ സജീവമായി വരും എന്ന പ്രതീക്ഷയില്‍ അതിനെക്കുറിച്ചുള്ള കഥകള്‍ ആലോചിച്ചു കൊണ്ടിരിക്കുകയാണ് ഞാന്‍. .അതിന്റെ ഒരു മൂര്‍ത്ത രൂപം ആയി എന്ന് പറയാന്‍ പറ്റില്ലെങ്കിലും അതിന്റെ ചിന്തയില്‍ തന്നെയാണ്. സിനിമ ഇല്ലെങ്കില്‍ ഞാന്‍ ഒന്നും ആകുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ ലക്ഷ്യ ബോധം ഇല്ലാത്ത പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ പോലും ഇല്ലാത്ത ഒരാളായിരുന്നു ഞാന്‍. അങ്ങനെയുള്ള എന്നെ സിനിമയിലെ ആള്ക്കാര് ആണ് ഒരു വഴി കാണിച്ച് തന്നത്. ജീവിതത്തിനു ഒരു ഉദ്ദേശം ഉണ്ടാക്കി തന്നത് സിനിമ തന്നെയാണ്. അല്ലെങ്കില്‍ ഞാന്‍ എന്താകുമെന്നു എനിക്ക് തന്നെ പിടിയില്ല. നമ്മുടെ കമ്മിറ്റ്മെന്റും നമ്മുടെ എല്ലാ കാര്യങ്ങളും സിനിമയെ ആശ്രയിച്ചാണ് കിടക്കുന്നത്”. ശ്രീനിവാസന് പറയുന്നു.
Post Your Comments