മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുമ്പോള്‍ അദ്ദേഹം തന്നെ പാടി അഭിനയിക്കുന്നതാണെന്ന തോന്നാലാണ് ഭൂരിഭാഗം മലയാളി പ്രേക്ഷകര്‍ക്കും ഉണ്ടാകുന്നത്. പിന്നണിയില്‍ യേശുദാസിന്റെ സ്വര മാധുര്യമാണെങ്കിലും തനി പ്രേം നസീര്‍ ഗാനങ്ങളാണ് അതെല്ലാമെന്നു പ്രേക്ഷകര്‍ ഇന്നും വിശ്വസിക്കുമ്പോള്‍ പ്രേം നസീര്‍ എന്ന നടന്റെ സംഗീത പ്രേമത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി ശ്രീലത നമ്പൂതിരി. കാരവന്‍ ഇല്ലാത്ത കാലത്ത് സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച ഒരു സൂപ്പര്‍ താരം നമുക്ക് ഉണ്ടായിരുന്നുവെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീലത നമ്പൂതിരി പങ്കുവയ്ക്കുന്നു.
“മറ്റാര്‍ക്കും അറിയാത്ത ഒരു പ്രേം നസീറിനെ ഞങ്ങള്‍ക്കറിയാം. അത് ഗായകനായ പ്രേം നസീറിനെയാണ്. കരവാന്‍ ഇല്ലാത്ത കാലമാണല്ലോ. ഷൂട്ടിങ്ങിന്റെ ഇടവേകളില്‍ നിലത്ത് ഷീറ്റ് വിരിച്ചിട്ട് അതിലാണ് വിശ്രമിക്കുന്നത്. പാട്ട് പാടാനും കേള്‍ക്കാനും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് ശാസ്ത്രീയ സംഗീതം പാടി കേള്‍ക്കാന്‍. ആ സമയം എന്ത് കയ്യില്‍ കിട്ടിയാലും അതില്‍ നന്നായി താളമിടും. കലമോ കുടമോ മരകഷണമോ എന്തായാലും മതി. നേരത്തെ ഷൂട്ടിംഗ് കഴിയുന്ന ചില ദിവസങ്ങളില്‍ മറ്റു തിരക്കുകള്‍ ഇല്ലെങ്കില്‍ കച്ചേരിക്കായി ഞങ്ങളോടൊപ്പം കൂടും. അദ്ദേഹം എപ്പോഴും പാടുന്ന പാട്ടായിരുന്നു പാടാത്ത വീണയും പാടും. പ്രേമത്തിന്‍ ഗന്ധര്‍വ വിരല്‍ തൊട്ടാല്‍”. ശ്രീലത നമ്പൂതിരി പറയുന്നു.
Post Your Comments