മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അന്തരിച്ച നടൻ ജയvd സംസ്ഥാനത്ത് ആദ്യമായി ഒരു സ്മാരകം ഒരുങ്ങുന്നു . ഒരു കോടി രൂപ ചെലവിലാണ് ജില്ലാ പഞ്ചായത്ത് ജയന്റെ കുടുംബ വീട്ടിൽ നിന്ന് 100 മീറ്റർ അകലെ സ്മാരകമായി ഹാൾ നിർമ്മിച്ചത്.
സ്മാരകത്തിൻറെ അവസാനവട്ട മിനുക്കുപണികൾ നടക്കുകയാണെന്നും ഒരാഴ്ചയ്ക്കകം നാടിന് സമർപ്പിക്കുമെന്നും അധികൃതർ . എന്നാൽ അനശ്വര നടൻ ജയന്റെ വേർപാടിന് 40 വയസ്സ് ആകുമ്പോൾ മാത്രമാണ് ഒരു സ്മാരകം ഉയരുന്നത് എന്നും ശ്രദ്ധേയമാണ്.
കുടുംബ വീടിനു മുന്നിൽ തേവളളി ജയന്‍ സ്മാരക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സ്ഥാപിച്ച പൂര്‍ണകായ പ്രതിമ മാത്രമാണ് സംസ്ഥാനത്ത് നിലവില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഉളളത്. സെൻട്രലൈസ്ഡ് എസി ,അത്യാധുനിക ശബ്ദ, വെളിച്ച സംവിധാനങ്ങൾ , സിസിടിവി എന്നിവയടക്കം വൻ സജ്ജീകരണമാണ് ഹാളിൽ ഒരുക്കിയിരിക്കുന്നത് .
കൂടാതെ 450 പേർക്കുള്ള ഇരിപ്പിടങ്ങളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കാം . സര്‍ക്കാരിന്റെ അക്രഡിറ്റഡ് ഏജന്‍സിയായ ആര്‍ട്ട് കോ ലിമിറ്റഡ് ആണു നിര്‍മാണം നടത്തിയത്. ഹാളില്‍ ആറ് അടി ഉയരത്തില്‍ ജയന്റെ എണ്ണഛായാ ചിത്രം സ്ഥാപിക്കും., 1970കളുടെ അവസാനത്തിൽ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ നടൻ ആയിരുന്നു കൃഷ്ണൻ നായർ എന്ന ജയൻ . 1939 ജൂലൈ 25 നായിരുന്നു ജനനം കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 49 മത്തെ വയസ്സിലാണ് ചെന്നൈയിൽ വച്ച് ഹെലികോപ്റ്റർ അപകടത്തിൽ മരണം സംഭവിക്കുന്നത്. സിനിമയിൽ എത്തുന്നതിന് മുൻപ് 15 വർഷത്തോളം അനശ്വര നടൻ ജയൻ നാവികസേനയിൽ ആയിരുന്നു എന്നതും ചരിത്രം.
Post Your Comments