യോദ്ധ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ സംവിധായകനായി മാറിയ സംഗീത് ശിവന് മമ്മൂട്ടിയും കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ്. എന്നാല്‍ ഇരുവരും ഒന്നിച്ച് ഒരു സിനിമപോലും ചെയ്തിട്ടില്ല. മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ ഒന്നിച്ച് സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംഗീത്. മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം യോദ്ധയ്ക്ക് ശേഷം ഇച്ചാക്കയെ നായകനാക്കിയുള്ള സിനിമ ചെയ്യാനായി ഇരുന്നതാണെന്നും എന്നാല്‍ അത് നടക്കാതെപോയെന്നുമാണ് ഫേയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നത്.
കുറിപ്പ് വായിക്കാം
ഇച്ചാക്കയ്ക്ക്.. ആദ്യമേ എല്ലാവിധ ജന്മദിനാശംസകളും നേരട്ടെ.. എന്റെ ആദ്യചിത്രം വ്യൂഹം കണ്ടതിനു ശേഷം അഭിനന്ദിക്കാനായി വിളിച്ചപ്പോഴാണ് ആദ്യമായി ഇച്ചാക്കയുമായി സംസാരിക്കുന്നത്.പിന്നീട് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത് ഒരു ചെന്നൈ യാത്രയില്‍ ആണ്. യോദ്ധ സിനിമ റിലീസ് ആയ സമയം.. ഫ്ലൈറ്റില്‍ യാത്രക്കായി പുറപ്പെട്ട എന്നെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യിപ്പിച്ചു, ശേഷം അദ്ദേഹത്തിന്റെ പുതിയ കാറില്‍ ആണ് ഞങ്ങള്‍ യാത്ര തിരിച്ചത്. ഇച്ചാക്ക തന്നെ ആയിരുന്നു ചെന്നൈ വരെ ഡ്രൈവ് ചെയ്തത്. വഴിയോരത്തെ തട്ടുകയില്‍ നിന്ന് ആയിരുന്നു ഫുഡ് ഒക്കെ കഴിച്ചത്. വളരെ സിംപിള്‍ ആയ ഒരു മനുഷ്യന്.
ഞങ്ങള്‍ തമ്മില്‍ ഒരു സിനിമ ചെയ്തിട്ടില്ലെങ്കിലും ഇന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. അദ്ദേഹത്തിന്റെ ഫാമിലി ആയിട്ടും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു.. യാദൃശ്ചികമായി ഇച്ചാക്ക വീട്ടില്‍ വരികയും അദ്ദേഹത്തിന്റെയും ഫാമിലിയുടെയും ഒരുപാട് ഫോട്ടോസ് ഞാന്‍ എടുത്തിട്ടുണ്ട്. അതില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോ ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ഇന്നും ഞാന്‍ കേള്‍ക്കുന്ന ചോദ്യമാണ് എന്താണ് ഇച്ചാക്കയെ വെച്ച് ഒരു മൂവി ചെയാത്തത് എന്ന്. യോദ്ധക്ക് ശേഷം ഇച്ചാക്കയെ വെച്ചുള്ള പ്രൊജക്റ്റ് ആയിരുന്നു പ്ലാന്‍ ചെയ്തത്. രഞ്ജിത്തിനെ ആയിരുന്നു തിരക്കഥ എഴുതാന്‍ കരുതിയിരുന്നത്., പിന്നീട് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ആ പ്രൊജക്റ്റ് നടക്കാതെ പോയി. ഇന്നും ഇച്ചാക്കക്ക് പറ്റിയ കഥക്കും കഥാപാത്രത്തിനുമായുള്ള എന്റെ തിരച്ചില്‍ തുടരുന്നു…
https://www.facebook.com/SangeethSivanofficial/posts/3456045637792813
Post Your Comments