സംവിധായകനെന്ന നിലയില്‍ മലയാള സിനിമയില്‍ പെരെടുത്തെങ്കിലും തന്നിലെ അഭിനയ മോഹം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് രമേഷ് പിഷാരടി. തന്റെ സിനിമയില്‍ താന്‍ അഭിനയിക്കാത്തതിന്റെ പ്രധാന കാരണം തന്റെ അഭിനയം തീരെ ഇഷ്ടമല്ലാത്തത് കൊണ്ടാണെന്ന് രമേഷ് പിഷാരടി പറയുന്നു. മറ്റുള്ള സംവിധായകരുടെ സിനിമയില്‍ അഭിനയിക്കുന്നത് അവര്‍ക്ക് എന്നിലെ നടനെ ഇഷ്ടമായത് കൊണ്ടായിരിക്കാമെന്നും തന്റെ സിനിമയില്‍ തന്നെക്കാള്‍ നല്ല നടന്മാരെ തനിക്ക് കണ്ടെത്താന്‍ കഴിയുന്നുവെന്നും മനോരമയുടെ ‘നേരെ ചൊവ്വേ’ എന്ന ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കവേ രമേഷ് പിഷാരടി മനസ്സ് തുറക്കുന്നു
“ഞാന്‍ സംവിധാനം ചെയ്ത സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടില്ല. അത് എന്നിലെ അഭിനേതാവിനെ എനിക്ക് അത്ര ഇഷ്ടമല്ല അത് കൊണ്ടാണ് അത് ചെയ്യാത്തത്. വിശ്വാസമില്ല എന്നതല്ല അങ്ങനെ പറഞ്ഞാല്‍ എനിക്ക് വേറെ സംവിധായകര്‍ സിനിമ നല്‍കിലല്ലോ. ഞാന്‍ വേറെ സംവിധായകരുടെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ക്ക് എന്നിലെ നടനെ ഇഷ്ടമായിരിക്കാം. ഞാന്‍ സംവിധാനം ചെയ്യുമ്പോള്‍ എനിക്ക് എന്നെക്കാള്‍ മികച്ച നടനെ കിട്ടുന്നുണ്ട്. അഭിനയ മോഹം ഉപേക്ഷിച്ചിട്ടില്ല. ഇതെല്ലാം കലയാണല്ലോ. ചിലര്‍ പറയുന്നത് കേള്‍ക്കാം. എനിക്ക് ഭയങ്കര അഭിനയ മോഹമാണെന്ന് അത് വെറുതെയാണ് കാരണം അങ്ങനെ പറയുന്നവര്‍ പോയി നാടകത്തില്‍ അഭിനയിക്കൂ, അങ്ങനെ പറഞ്ഞാല്‍ ചെയ്യില്ല. ഇത് അഭിനയ മോഹമല്ല. സിനിമാ മോഹം തന്നെയാണ്. സിനിമയില്‍ അഭിനയിക്കുക എന്നത് തന്നെയാണ് ലക്ഷ്യം”. രമേഷ് പിഷാരടി പറയുന്നു.
Leave a Comment