GeneralLatest NewsMollywood

എന്നെ പോലെ എന്തും വിളിച്ചു പറയുന്ന ഒരുത്തനെ പോലും കഥാപാത്രങ്ങള്‍ക്കുവേണ്ടി എന്റെ പേര് സംവിധായകരോട് പറയുന്ന മമ്മൂക്കയ്ക്ക്; ഞാന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടില്ലെങ്കില്‍ അത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന മനുഷ്യത്വമില്ലായ്മയാവും

നിങ്ങളുടെ കഥാപാത്രങ്ങള്‍ വരും തലമുറയുടെ പാഠ പുസ്തകങ്ങളാണ് ...കൊറോണ കാലമായതുകൊണ്ട് ഈ ഓണ്‍ലൈന്‍ ഉമ്മ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുക...

അറുപത്തിയൊന്‍പതിന്റെ നിറവില്‍ നില്‍ക്കുന്ന മലയാളത്തിന്റെ താര രാജാവ് മമ്മൂട്ടിയ്ക്ക് ആരാധകരും സിനിമാ താരങ്ങളുമുള്‍പ്പെടെ നിരവധിയാളുകള്‍ പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. നടന്‍ ഹരീഷ് പേരടി താരത്തിനു നേര്‍ന്ന ആശംസ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കഥാപാത്രങ്ങള്‍ക്കുവേണ്ടി എന്തും വിളിച്ചു പറയുന്ന തന്നെ പോലെ ഒരുത്തന്റെ പേരുപോലും സംവിധായകരോട് പറയുന്ന, എത്ര തിരക്കിലാണെങ്കിലും ഒരു മെസേജിന് പോലും മറുപടി തരുന്ന മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടില്ലെങ്കില്‍ അത് തന്നോട് തന്നെ ചെയ്യുന്ന മനുഷ്യത്വമില്ലായ‌്മയാവുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ പാവം മമ്മൂക്കയ്ക്ക്..എന്നെ പോലെ എന്തും വിളിച്ചു പറയുന്ന ഒരുത്തനെ പോലും കഥാപാത്രങ്ങള്‍ക്കുവേണ്ടി എന്റെ പേര് സംവിധായകരോട് പറയുന്ന മമ്മൂക്കയ്ക്ക് …എത്ര തിരക്കിലാണെങ്കിലും ഒരു മെസേജിന് പോലും മറുപടി തരുന്ന മമ്മൂക്കയ്ക്ക് …ഇഷ്ടങ്ങളെയും ഇഷ്ടകേടുകളേയും ഒരേ മനസ്സോടെ സ്വീകരിക്കുന്ന മമമുക്കക്ക് ..ഞാന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടില്ലെങ്കില്‍ അത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന മനുഷ്യത്വമില്ലായ്‌മയാവും…ഒരായിരം പിറന്നാള്‍ ആശംസകള്‍ മമ്മൂക്ക …നിങ്ങളുടെ കഥാപാത്രങ്ങള്‍ വരും തലമുറയുടെ പാഠ പുസ്തകങ്ങളാണ് …കൊറോണ കാലമായതുകൊണ്ട് ഈ ഓണ്‍ലൈന്‍ ഉമ്മ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുക…

shortlink

Related Articles

Post Your Comments


Back to top button