CinemaGeneralLatest NewsMollywoodNEWS

ഒരുത്തരെയും ഞാന്‍ ആ ഭാഗത്തേക്ക് അടുപ്പിക്കില്ല എന്നതാണ് സത്യം: ഐശ്വര്യ ലക്ഷ്മി

പരസ്പരം നന്മയാഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ എനിക്ക് സിനിമയിലുമുണ്ട്

സുഹൃത്ത് ബന്ധത്തിന്റെ അതിര്‍വരമ്പുകളെക്കുറിച്ച് തുറന്നു സംസാരിച്ച് നടി ഐശ്വര്യ ലക്ഷ്മി.ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മലയാളത്തിന്റെ പ്രിയ നായിക എംബിബിഎസ് പഠനത്തിനു ശേഷമാണു സിനിമയിലേക്ക് വരുന്നത്. സിനിമയ്ക്ക് പുറത്തെ തന്റെ സുഹൃത്ത് ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം. സെലിബ്രിറ്റി ആയതിനാല്‍ സമൂഹത്തില്‍ ഇടപെടുമ്പോള്‍ മൂന്നാമതൊരാള്‍ മോശം പറയാതിരിക്കാന്‍  ശ്രദ്ധ നല്‍കാറുണ്ടെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഐശ്വര്യ ലക്ഷ്മി പറയുന്നു.

“കോളേജ് കാലം മുതല്‍ ഒപ്പമുള്ള ജ്യോതിക, കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി തുടങ്ങി ഞങ്ങള്‍ അഞ്ചു പേരുള്ള ഒരു ക്ലോസ് ഫ്രണ്ട്സ് സര്‍ക്കിളുണ്ട്. അതിനകത്തേക്ക് വേറാരും വരുന്നത് എനിക്കിഷ്ടമല്ല. ആ പ്രദേശത്തേക്ക് പോലും ആരെയും അടുപ്പിക്കില്ല എന്നതാണ് സത്യം. എല്ലാ കാര്യങ്ങളും ഞാന്‍ പറയുന്നത് ഇവരോടാണ്. പരസ്പരം നന്മയാഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ എനിക്ക് സിനിമയിലുമുണ്ട്. പൊതുവേ പറയും നടിമാര്‍ തമ്മില്‍ എപ്പോഴും മത്സരമാണ് എന്നൊക്കെ. പക്ഷേ പുതിയകാലം അങ്ങനെയല്ല. ഞങ്ങള്‍ പരസ്പരം താങ്ങുന്നവരാണ്.

വളരെ ശ്രദ്ധിച്ചു മാത്രമേ പുറത്തുള്ളവരോട് പെരുമാറൂ. ഒരാളോട് ദേഷ്യമുണ്ടെങ്കില്‍ പോലും പ്രകടിപ്പിക്കാറില്ല. കാരണം ദേഷ്യപ്പെടുന്നത് കാണുന്ന മൂന്നാമത്തെയാള്‍ എന്നെക്കുറിച്ച് മോശം വിചാരിക്കും ആ അഭിപായം പതുക്കെ പടരും. ഒരു പക്ഷേ എന്റെ കരിയറിനെ വരെ അത് ബാധിക്കും. അതുകൊണ്ട് പൊതുവേ സമൂഹത്തില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കാറുണ്ട്”.

shortlink

Related Articles

Post Your Comments


Back to top button