
ഗീത ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ പ്രിയങ്കരരായ താരജോഡികളാണ് കന്നട നടി രശ്മിക മന്ദാനയും നടന്‍ വിജയ് ദേവരക്കൊണ്ടയും. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിചിരുന്നു. സ്‌ക്രീനിലെ പോലെ ജീവിതത്തിലും ഇരുവരും മേഡ് ഫോര്‍ ഈച്ച് അദര്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്. ഈ പ്രണയ വാര്‍ത്തകള്‍ക്ക് മറുപടി പറയുകയാണ് താരം.
ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ആരാധകരുടെ ചോദ്യത്തിനാണ് താരം തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വ്യക്തമാക്കിയത്. തനിക്ക് അറിയാവുന്ന എല്ലാവരുമായും തന്റെ പേര് ചേര്‍ത്തുപറയുന്നവര്‍ക്കുള്ള മറുപടിയാണ് എന്ന് പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ തന്റെ റിലേഷന്‍ഷിപ് സ്റ്റാറ്റസിനെക്കുറിച്ച് കുറിച്ചത്.
ഞാനറിയുന്ന ഏവരുമായും എന്റെ പേര് ചേര്‍ത്തു വയ്ക്കുന്നവര്‍ അറിയാനാണിത്. ഞാന്‍ സിംഗിളാണ്. അത് ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സിംഗിളായിരിക്കുന്ന എല്ലാവരോടുമായി ഞാന്‍ പറയട്ടെ, അങ്ങനെ സിംഗിളായിരിക്കുന്നതില്‍ നിങ്ങള്‍ ആനന്ദം കണ്ടെത്തുമ്ബോള്‍ കാമുകനെ കുറിച്ചുള്ള നിങ്ങളുടെ മാനദണ്ഡങ്ങളും ഏറെ വലുതാവും രശ്മിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
അല്ലു അര്‍ജുന്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ പുഷ്പയാണ് രശ്മിയുടെ പുതിയ ചിത്രം. കാര്‍ത്തി നായകനായി എത്തുന്ന സുല്‍ത്താനിലൂടെ തമിഴകത്തേയ്ക്കും ചുവടു വയ്ക്കുകയാണ് താരം.
Post Your Comments