ഭാര്യ സുപ്രിയയ്ക്കും മകള്‍ അല്ലിക്കുമൊപ്പം അവധി ആഘോഷത്തിലാണ് നടന് പൃഥ്വിരാജ്. മകള്‍ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അല്ലിക്കൊപ്പം കടലില്‍ കളിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
നീണ്ട നാളിന് ശേഷം ചെറിയ വെക്കേഷനിലാണ് പൃഥ്വിരാജും കുടുംബവും. സ്വിമ്മിങ് സ്യൂട്ടില്‍ കടലില്‍ കളിക്കുകയാണ് അല്ലി. മാസ്കും കൂളിങ് ഗ്ലാസും അണിഞ്ഞ് മകളുടെ അടുത്തു പൃഥ്വിരാജുമുണ്ട്.
സുപ്രിയയാണ് ഡാഡയുടേയും അല്ലിയുടേയും മനോഹര നിമിഷം സണ്‍ഡേ ഫണ്‍ഡേ എന്ന അടിക്കുറിപ്പില്‍ പങ്കുവെച്ചത്. പൃഥ്വിരാജും ഈ ചിത്രം റീപോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.instagram.com/p/CEyeYKdJZtJ/?utm_source=ig_embed
Post Your Comments