സ്റ്റേജ് ഷോകളിലും സിനിമാ പിന്നണി ഗാന രംഗത്തും തന്റെ കഴിവ് തെളിയിക്കാറുള്ള ഗായകന്‍ വിധു പ്രതാപ് ടിക്ടോക് രംഗത്തും സജീവമായി തന്റെ പ്രതിഭയുടെ തിളക്കം വര്‍ദ്ധിപ്പിച്ചിരുന്നു. സ്വന്തമായി സ്ക്രിപ്റ്റ് ചെയ്തുണ്ടാക്കുയ വിധുവിന്റെയും ഭാര്യ ദീപ്തിയുടെയും ടിക്ടോക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി കൊണ്ടിരിക്കെയാണ് ടിക്ടോക് എന്ന ആപ്ലിക്കേഷന് വിലക്ക് വീണത്. ടിക് ടോക് നിരോധിച്ചതിന്റെ വിഷമം പങ്കിടുകയാണ് ഈ താര ദമ്പതികള്‍.
വിധു പ്രതാപിന്റെ വാക്കുകള്‍
“ലോകമെമ്പാടുമുള്ള എത്രയോ പേരുടെ ക്രിയേറ്റിവിറ്റി കാണാമായിരുന്നു. ആ അര്‍ത്ഥത്തില്‍ ടിക്ടോക് മിസ് ചെയ്യും. പിന്നെ ഒരു ടിക്ടോക് പോയാല്‍ മറ്റൊരു ആപ് വരുമെന്നെ. എങ്കിലും പ്രായഭേദമന്യേ പലരും പാടാനും അഭിനയിക്കാനുമുള്ള കഴിവ് പങ്കുവെച്ച വേദിയായിരുന്നു. അതെന്നതില്‍ സംശയമില്ല.
ദീപ്തിയുടെ വാക്കുകള്‍
“സത്യത്തില്‍ ടിക്ടോക് വീഡിയോകള്‍ ഞങ്ങള്‍ ഒന്നര വര്‍ഷം മുന്‍പേ ചെയ്തു തുടങ്ങിയിട്ടുണ്ട്. സ്വന്തമായി സ്ക്രിപ്റ്റ് ചെയ്തുണ്ടാക്കിയ വീഡിയോകളാണ് ലോക്ഡൌണ്‍ സമയത്ത് പങ്കുവച്ചത്. ഒരാള്‍ ഗായകനും മറ്റൊരാള്‍ നര്‍ത്തകിയുമായത് കൊണ്ട് ഒഴിവു സമയത്തൊക്കെ ഞങ്ങള്‍ പാട്ടും ഡാന്‍സുമാണെന്ന് കരുതരുതേ. അതൊക്കെ സിനിമയില്‍ കാണുന്ന രംഗങ്ങള്‍ മാത്രം. പ്രാക്ടീസ് ചെയ്യുന്ന കാര്യത്തില്‍ രണ്ടുപേര്‍ക്കും രണ്ടഭിപ്രായമില്ല”.
(ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments