GeneralLatest NewsTollywood

ലഹരിമാഫിയാ ബന്ധം: അറസ്റ്റിലായ നടി ബിജെപിയുടെ താര പ്രചാരക? രാഗിണിക്ക് ബിജെപി അംഗത്വമില്ലെന്ന് വിശദീകരണം

2019ല്‍ നിരവധി താരങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ബിജെപിക്ക് പ്രചാരണം നടത്തിയിട്ടുണ്ട്. രാഗിണിയും അവരില്‍ ഒരാള്‍ മാത്രമാണ്'

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി ബിജെപിയുടെ താര പ്രചാരകയായിരുന്നതായി റിപ്പോര്‍ട്ട്. 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ വിവിധ മണ്ഡലങ്ങളില്‍ യെഡിയിരൂപ്പ മന്ത്രിസഭയില്‍ അംഗമായ കെ സി നാരായണ ഗൗഡയോടൊപ്പം പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്ന രാഗിണിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു.

എന്നാല്‍ രാഗിണിക്ക് ബിജെപി അംഗത്വമില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തത് സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും ബിജെപി വ്യക്തമാക്കി.

‘2019ല്‍ നിരവധി താരങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ബിജെപിക്ക് പ്രചാരണം നടത്തിയിട്ടുണ്ട്. രാഗിണിയും അവരില്‍ ഒരാള്‍ മാത്രമാണ്’- ബിജെപി വക്താവ് ക്യാപ്റ്റന്‍ ഗണേഷ് കര്‍ണിക് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി രാഗിണിയെ ചുമതലപ്പെടുത്തിയിട്ടില്ല എന്നും പറഞ്ഞ ഗണേഷ് രാഗിണിയുടെ വ്യക്തിജീവിതത്തിലെ ഇടപാടുകളില്‍ ബിജെപി ഉത്തരം പറയാന്‍ ബാധ്യസ്ഥമല്ലെന്നും വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button