മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ചിത്രം തിരനോട്ടമാണെങ്കിലും ഫാസില്‍ സംവിധാനം ചെയ്ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിലെ നടനെ ആദ്യമായി പ്രേക്ഷകര്‍ കണ്ടു തുടങ്ങിയത്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയുടെ ഓഡിഷനില്‍ പങ്കെടുക്കാനെത്തിയ തനിക്ക് ഫാസിലും ജിജോയും നല്ല മാര്‍ക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ അന്നത്തെ മറ്റു സംവിധായകര്‍ തനിക്ക് ഒന്നും രണ്ടും മാര്‍ക്കാണ് നല്‍കിയതെന്നും ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയുടെ അനുഭവം വിവരിച്ചു കൊണ്ട് മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
“മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള അഭിമുഖം നവോദയ അപ്പച്ചന്‍ സാറിന്റെ വീട്ടില്‍വെച്ചായിരുന്നു. ഭാഗ്യ പരീക്ഷണത്തിനായി എന്നെ പോലെ ഒരുപാട് പേര്‍ അവിടെയുണ്ടായിരുന്നു. ഫാസിലും, ജിജോയും, സിബി മലയിലും ജോസ് മോനുമെല്ലാമായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡില്‍. അഭിനയിച്ചു കാണിക്കേണ്ട രംഗം എനിക്ക് ഫാസില്‍ പറഞ്ഞു തന്നു. എന്റെതായ രീതിയില്‍ ഞാന്‍ അവര്‍ പറഞ്ഞ കാര്യം അഭിനയിച്ചു കാണിച്ചപ്പോള്‍ കുറച്ചൂടി പുന്നാരിച്ചുകൊണ്ട് ഡയലോഗ് പറയാന്‍ ഫാസില്‍ ആവശ്യപ്പെട്ടു. അത് പോലെ ചെയ്തു കാണിച്ചു. പിന്നീട് അപ്പച്ചന്‍ സാറിന്റെ മുന്നിലും അഭിനയിച്ചു കാണിച്ചു. എല്ലാവര്‍ക്കും സംതൃപ്തിയായിരുന്നു. ഞാനീപ്പോഴും വിശ്വസിക്കുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനെ കണ്ടെത്തിയതില്‍ ഫാസിലിനും ജിജോയ്ക്കും തെറ്റ് പറ്റിയിട്ടില്ലെന്നാണ്. ജഡ്ജസായിരുന്ന മറ്റു പലരും രണ്ടും മൂന്നും മാര്‍ക്കിട്ടപ്പോള്‍ ഫാസിലും ജോജിയും തൊണ്ണൂറും തൊണ്ണൂറ്റിയഞ്ചും മാര്‍ക്കാണ് എനിക്ക് നല്‍കിയത്. മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.
Post Your Comments