GeneralLatest NewsMollywood

ഞങ്ങള്‍ വേര്‍പിരിഞ്ഞതിനു പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ട്, ആ കാരണങ്ങള്‍ ഒരിക്കലും ഇല്ലാതാവുകയുമില്ല ; തുറന്നു പറഞ്ഞ് ലിസി

രു സ്ത്രീയുടെ സ്വകാര്യജീവിതത്തെ പറ്റി യാതൊരു ദയയും ഇല്ലാതെ കെട്ടുകഥകള്‍ എഴുതി പരത്തുന്നത് മാധ്യമ ധര്‍മ്മമല്ല

ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യമാണ് 2014ല്‍ ലിസിയും പ്രിയദര്‍ശനും അവസാനിപ്പിച്ചത്. എന്നാല്‍ ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന വാര്‍ത്തകള്‍ സജീവമാകുന്നു. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലിസി

ലിസി ലക്ഷ്മി എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലിസി ഇത്തരം വ്യാജവാര്‍ത്തകളെക്കുറിച്ച് വ്യക്തമാക്കിയത്. താനും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും കെട്ടുകഥകള്‍ ആണെന്നും, ഇത്തരം അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണം എന്നും ലിസി പറയുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞതിനു പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. ആ കാരണങ്ങള്‍ ഒരിക്കലും ഇല്ലാതാവുകയുമില്ല എന്നും പറഞ്ഞ ലിസി ഒരു സ്ത്രീയുടെ സ്വകാര്യജീവിതത്തെ പറ്റി യാതൊരു ദയയും ഇല്ലാതെ കെട്ടുകഥകള്‍ എഴുതി പരത്തുന്നത് മാധ്യമ ധര്‍മ്മമല്ലെന്നും വിമര്‍ശിച്ചു.

1990 ലാണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. അതിനു പിന്നാലെ അഭിനയത്തില്‍ നിന്നും ലിസി ഇടവേള എടുത്തു. ഇവര്‍ക്ക് കല്യാണി, സിദ്ധാര്‍ഥ് എന്നീ രണ്ടു മക്കളാണുള്ളത്.

shortlink

Related Articles

Post Your Comments


Back to top button