
ലഹരിമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിലായതിന് പിന്നാലെ വിവാദത്തില്‍പ്പെട്ട് നടി നിവേദിത. രാജ്യത്ത് കഞ്ചാവ് നിരോധിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും കഞ്ചാവ് പല രോഗങ്ങള്‍ക്കുമുള്ള ഔഷധമാണെന്നും പറഞ്ഞ താരത്തിനെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍.
ഒരാള്‍ പോലും കഞ്ചാവ് ഉപയോഗിച്ചതു കൊണ്ട് മരിച്ചിട്ടില്ലെന്നും ക്യാന്‍സര്‍, കുഷ്ഠം, ക്ഷയം തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചു വന്നിരുന്നുവെന്നും മതപരമായ ചടങ്ങുകള്‍ക്ക് പോലും കഞ്ചാവ് ഉപയോഗിച്ചിരുന്നതായും നിവേദിത പറഞ്ഞിരുന്നു. നടിയുടെ ഈ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നടിയ്കെതിരെ പരാതി ലഭിച്ചതിന്‍്റെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments