GeneralLatest NewsMollywood

കഴിഞ്ഞ വര്‍ഷം അപകടം സംഭവിച്ചതറിഞ്ഞപ്പോള്‍ അന്വേഷണങ്ങളും സഹായങ്ങളുമായി മമ്മൂക്കയുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ജയശ്രീ

അമ്മ' മീറ്റിങ്ങിനിടയില്‍ തോളില്‍ കൈയിട്ടു ഒരു രക്ഷിതാവിനെന്ന പോല്‍ പറഞ്ഞു 'ഇത്രയും മാര്‍ക്ക്‌ ഒക്കെ വാങ്ങിച്ചതു കൊണ്ട്‌ പ്രത്യേകിച്ച്‌ പറയണമെന്നില്ല എന്നാലും പറയാ..പഠിപ്പ്‌ ഒരിക്കലും വിടരുത്.‌

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ജയശ്രീ ശിവദാസ്. ഭ്രമരം, ഇടുക്കി ഗോള്‍ഡ്, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ജയശ്രീ സംവിധായികയായി ചുവടു വയ്ക്കുകയാണ്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി ഒത്തുള്ള നിമിഷങ്ങളെക്കുറിച്ച്‌ താരം തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ പലഘട്ടങ്ങളിലും ഉണ്ടായ മമ്മൂട്ടിയുടെ കരുതലിനെക്കുറിച്ചാണ് ജയശ്രീയുടെ പോസ്റ്റ്‌

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

“14 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ കോ-ഓര്‍ടിനേറ്റര്‍ പ്രദീഷേട്ടന്‍ കൊണ്ട്‌ നിര്‍ത്തിയ പോത്തന്‍വാവ സിനിമയുടെ ലൊക്കേഷന്‍. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ്‌ ആയി അതിലെ ഗാനത്തില്‍ ഒരു മിന്നായം പോലെ എന്നെയും കാണാം. അന്ന് അത്ഭുത്തോടെയും അല്പം ഭയത്തോടെയും മമ്മൂക്കയുടെ ഓട്ടോഗ്രാഫ് വാങ്ങുവാന്‍ നോക്കി നില്‍ക്കുമ്ബോള്‍ ഒരു ചോദ്യം ചോദിച്ചു “തൃശൂര്‍ക്കാരിയാണല്ലേ..” അതാണു മമ്മൂക്കയുമായുള്ള ആദ്യ നിമിഷങ്ങള്‍..ഇന്നും മനസ്സില്‍ ഉണ്ട്‌..”

“2015 ല്‍ പ്ലസ് ടുവിനു ഫുള്‍ മാര്‍ക്ക് കിട്ടിയ സന്തോഷത്തില്‍ ഇരിക്കുന്ന സമയം ഇരട്ടി മധുരമായ്‌ മമ്മൂക്ക നല്‍കിയ നിമിഷങ്ങള്‍ ..’അമ്മ’ മീറ്റിങ്ങിനിടയില്‍ തോളില്‍ കൈയിട്ടു ഒരു രക്ഷിതാവിനെന്ന പോല്‍ പറഞ്ഞു ‘ഇത്രയും മാര്‍ക്ക്‌ ഒക്കെ വാങ്ങിച്ചതു കൊണ്ട്‌ പ്രത്യേകിച്ച്‌ പറയണമെന്നില്ല എന്നാലും പറയാ..പഠിപ്പ്‌ ഒരിക്കലും വിടരുത്.‌ ഇനിയും നന്നായി പഠിക്കണം..’എന്നും എന്നും ഞാന്‍ നിധി പോലെ മനസ്സില്‍ കൊണ്ടു നടക്കുന്ന കണ്ണുനിറച്ച നിമിഷങ്ങള്‍..കഴിഞ്ഞ വര്‍ഷം ഒരു അപകടം സംഭവിച്ചതറിഞ്ഞപ്പോള്‍ അന്വേഷണങ്ങളും സഹായങ്ങളുമായി അന്നും മമ്മൂക്കയുണ്ടായിരുന്നു
സിനിമയുടെ ഭാഗമായി എന്നും നിലനില്‍ക്കണം എന്നാഗ്രഹിക്കുന്ന എന്റെ ഈ ചെറിയ ശ്രമത്തിനു വലിയൊരു പിന്തുണയാണ് മമ്മൂക്ക നല്‍കുന്നത് ..I can’t Thank Enough Mammukka Huge Love and Respect always.
First Look Poster of my small work releasing Today 6pm through Mammukka ‘s Facebook Page..!!! Stay Tuned.”

shortlink

Related Articles

Post Your Comments


Back to top button