CinemaGeneralLatest NewsMollywoodNEWS

വീട്ടില്‍ അത് വന്‍ സീനായിരുന്നു, ‘മായാനദി’യ്ക്ക് വേണ്ടി ഡേറ്റ് കൊടുത്ത കാര്യം അച്ഛനമ്മമാരോട് പറഞ്ഞില്ല: ഐശ്വര്യ ലക്ഷ്മി

പക്ഷേ അച്ഛനും അമ്മയും എന്നെ അതിശയിപ്പിക്കുന്ന രീതിയില്‍ മാറി

മലയാളത്തില്‍ ഹിറ്റ് സിനിമയിലൂടെ തന്നെ തുടങ്ങിയ ഐശ്വര്യ ലക്ഷ്മിയ്ക്ക് വലിയ കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമയാണ് ‘മായനദി’. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇനി സിനിമയില്‍ തുടരില്ല എന്ന് അച്ഛനും അമ്മയ്ക്കും വാക്ക്  കൊടുത്തിട്ടാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ വന്നതെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു അതിനു ശേഷം നടന്ന വഴിത്തിരിവിനെക്കുറിച്ചും താരം മനസ്സ് തുറക്കുന്നു.

“വീട്ടില്‍ വന്‍ സീനായിരുന്നു. എംബിബിഎസ്സിന് ശേഷം സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ ഒരേയൊരു സിനിമ എന്നായിരുന്നല്ലോ ഞാനവരോട് പറഞ്ഞിരുന്നത്. മായനദി കമ്മിറ്റ് ചെയ്ത കാര്യം ആദ്യം ഞാന്‍ പറഞ്ഞില്ല. ചെറുപ്പം മുതല്‍ വളരെ സ്ട്രിക്റ്റായി വളര്‍ത്തിയതാണ്. അപ്പോള്‍ കരിയറില്‍ ഞാനെന്‍റെ ഇഷ്ടത്തിന് ഒരു കാര്യം ചെയ്യുമ്പോള്‍ അത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കുമല്ലോ. പക്ഷേ അച്ഛനും അമ്മയും എന്നെ അതിശയിപ്പിക്കുന്ന രീതിയില്‍ മാറി. ഇപ്പോള്‍ എന്റെ സിനിമാ കാര്യങ്ങളിലോ പണം കൈകാര്യം ചെയ്യുന്നതിലോ ഒന്നും അവര്‍ കൈകടത്തില്ല. ഒരു പക്ഷേ എന്നെങ്കിലും ഞാന്‍ ഡോക്ടര്‍ ലൈഫിലേക്ക് തിരികെ പോകും എന്ന്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരിക്കും”. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button