രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ശക്തമാണ്. ഈ ഘട്ടത്തില്‍ തന്റെ കുടുംബത്തിലെ നാലു പേര്‍ക്ക് വ്യത്യസ്തമായ രോഗലക്ഷണങ്ങളോടെ വൈറസ് ബാധ സ്ഥിരീകരിച്ചത് പങ്കുവച്ച് നടന്‍ ഹിമാന്‍ഷ് കൊഹ്ലി രംഗത്തെത്തിയത്. താരത്തിന്റെ അച്ഛനും അമ്മയും സഹോദരിയ്ക്കുമാണ് ആദ്യം കോവിഡ് പോസിറ്റീവായത്. അവര്‍ രോഗമുക്തി നേടുന്നതിനിടയില്‍ താരത്തിനും രോഗം സ്ഥിരീകരിച്ചു. ഇതിനെ നിസാരമായി കാണരുതെന്ന മുന്നറിയിപ്പ് നല്‍കുകയാണ് താരം. ഹിമാന്‍ഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
തനിക്ക് വൈറസ് പോസിറ്റീവായെന്നും രണ്ടാഴ്ച പൂര്‍ണമായി ബെഡ് റെസ്റ്റ് ആയിരിക്കുമെന്നും ഹിമാന്‍ഷു പറയുന്നു. കോവിഡിനെ തമാശയായി കരുതരുതെന്നും രോഗബാധിതരാവാതിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് രോഗബാധിതനായ വിവരം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.
”ഞങ്ങള്‍ക്ക് നല്ല രോഗപ്രതിരോധശേഷിയുണ്ടെന്നും അതികൊണ്ട് ഒന്നും സംഭവിക്കില്ലെന്നുമാണ് ചിന്തിച്ചിരുന്നത്. കൂടാതെ എല്ലാ മുന്‍കരുതലുകളും പാലിക്കുന്നുണ്ടെന്നാണ് കരുതിയത്. മാതാപിതാക്കളേയും സഹോദരിയേയും പരിചരിച്ചതിന് പിന്നാലെ തനിക്കും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. ആരെയും പേടിപ്പിക്കുകയല്ലെന്നും എന്നാല്‍ പലര്‍ക്കും പലരീതിയിലാണ് രോഗം ബാധിക്കുക തന്റെ കുടുംബത്തിലെ നാലു പേര്‍ക്ക് വ്യത്യസ്തമായ രോഗലക്ഷണങ്ങളായിരുന്നു. നിസ്സാരമായി കാണരുതെന്നും രോഗത്തില്‍ നിന്ന് സുരക്ഷിതമാകാന്‍ കഴിയുന്നതെല്ലാം ചെയ്യണം” താരം വ്യക്തമാക്കി
https://www.instagram.com/p/CEtpMmysn8C/?utm_source=ig_embed
Post Your Comments