CinemaGeneralLatest NewsMollywoodNEWS

ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കുള്ള ടെക്സ്റ്റ് ബുക്ക് ആണ് ആ ക്ലാസിക് സിനിമ: മമ്മൂട്ടി മനോഹരമാക്കിയ സിനിമയെക്കുറിച്ച് നെടുമുടി വേണു

അങ്ങേയറ്റം പുതുമകള്‍ നിറഞ്ഞ ചിത്രമായിരുന്നു 'യവനിക'

തന്റെ കരിയറില്‍ ഉള്ളറിഞ്ഞ് ചെയ്ത വേഷങ്ങളില്‍ ഒന്നായിരുന്നു കെജി ജോര്‍ജ്ജ് സംവിധാനം ചെയ്ത യവനികയെന്നു നടന്‍ നെടുമുടി വേണു.അതിന്റെ കാരണത്തെക്കുറിച്ചും താരം തുറന്നു സംസാരിക്കുന്നു. മമ്മൂട്ടിയുടെയും ഗോപിയുടെയും അഭിനയ പ്രകടനങ്ങള്‍ കൊണ്ട് ചരിത്രമായ സിനിമ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കുള്ള ടെക്സ്റ്റ് ബുക്ക് ആണെന്നും ചിത്രത്തിന്റെ അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് നെടുമുടി വേണു പറയുന്നു.

” ‘യവനിക’യില്‍ അഭിനയിക്കുമ്പോള്‍ നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഞാനെന്‍റെ നാടകനുഭാവങ്ങളാണ് ഓര്‍മ്മിച്ചത്. കേരളത്തിലെ നാടക പ്രവര്‍ത്തകരുടെ ജീവിതങ്ങളിലൂടെ എന്റെ മനസ്സ് കടന്നുപോയി. നാടകവുമായി ബന്ധപ്പെട്ട് സര്‍വമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ നേരിടേണ്ടി വരുന്ന കഷ്ടപാടുകള്‍. നാടക നടികളോടുള്ള സമൂഹത്തിന്റെ സമീപനം. അങ്ങനെ പല ചിന്തകളും എന്നെ അലട്ടി. അതൊന്നും ചിന്തിക്കാതെ ആ കഥാപാത്രമായി മാറാന്‍ എനിക്ക് കഴിയില്ലായിരുന്നു. കാരണം ഞാന്‍ ചവിട്ടി നിന്ന മണ്ണും നാടകത്തിന്റെതായിരുന്നല്ലോ അങ്ങേയറ്റം പുതുമകള്‍ നിറഞ്ഞ ചിത്രമായിരുന്നു ‘യവനിക’. ഗോപിചേട്ടന്റെ തബലിസ്റ്റ് അയ്യപ്പനും മമ്മൂട്ടിയുടെ പോലീസ് ഓഫീസറും ഉള്‍പ്പടെയുള്ള എല്ലാ കഥാപാത്രങ്ങളും അതിഗംഭീരമായി അഭിനയിച്ചു. അന്നും ഇന്നും എന്നും ഒരു കാലപ്പഴക്കവും അനുഭവപ്പെടാതെ കാണാന്‍ കഴിയുന്ന സിനിമയാണ് ‘യവനിക’. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കുള്ള ടെക്സ്റ്റ് ബുക്ക് കൂടിയാണ് ആ ക്ലാസിക് സിനിമ. (മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button