
ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ താരത്തിന്റെ കാമുകി നടി റിയ ചക്രബര്‍ത്തിയെ ഇന്ന് ചോദ്യം ചെയ്യും. റിയയുടെ സഹോദരന് ഷൊവിക്കിനേയും, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം റിയയെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം 10 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് റിയയുടെ സഹോദരനേയും സുശാന്തിന്റെ മുന്‍ മാനേജറുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരേയും ചോദ്യം ചെയ്തതിലൂടെ റിയക്ക് ഇതുമായുള്ള ബന്ധം വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചതായാണ് വിവരം.
Post Your Comments