
ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടിയും താരത്തിന്റെ കാമുകിയുമായ റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും റിമാന്‍ഡ് ചെയ്തു . സെപ്തംബര്‍ 9 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് ലഹരിവസ്തുക്കള്‍ കൈമാറ്റം ചെയ്തതിനും വില്‍പ്പന നടത്തിയതിനുമായി ഷൗവിക് ചക്രബര്‍ത്തിയേയും സാമുവല്‍ മിറാന്‍ഡയെയും നാര്‍ക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ ആറിന് ഷൗവികിനേയും സഹോദരി റിയ ചക്രബര്‍ത്തിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. റിയ പറഞ്ഞതനുസരിച്ച് സാമുവല്‍ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.
Post Your Comments