മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ പോലെയായിരിക്കുന്നുവെന്ന് വിമര്‍ശിച്ച ബോളിവുഡ് നടി കങ്കണയുടെ ഫ്ലെക്സ് കത്തിച്ചും നടിക്കു നേരെ അസഭ്യവർഷം ചൊരിഞ്ഞും ശിവസേന പ്രവർത്തകർ. ശിവസേനയുടെ സ്ത്രീ സംഘടനായയ ദിൻദോഷി വിദാൻ സഭ കങ്കണയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. നടിയുടെ കോലം കത്തിക്കുകയും ചിത്രങ്ങളിൽ ചെരുപ്പൂരി അടിക്കുകയും ചെയ്തു. മുംബൈയിലെ പല ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു.
മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ പോലെയായിരിക്കുന്നുവെന്നാണ് കങ്കണയുടെ വിവാദ പ്രസ്താവന. തനിക്ക് നേരേയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും തക്കതായ നടപടിയെടുക്കാന്‍ മുംബൈ പൊലീസിന് കഴിഞ്ഞില്ലെന്നും കങ്കണ ആരോപിച്ചു. ബോളിവുഡിലെ മാഫിയയെക്കാള്‍ ഭയമാണ് തനിക്ക് മുംബൈ പൊലീസിനെ എന്നും താരം പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് കാരണം
എന്നാല്‍ കങ്കണയുടെ ഈ പരാമര്‍ശത്തിനെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. നഗരത്തെ കാത്തൂ സൂക്ഷിക്കുന്ന മുംബൈ പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചു വരണ്ടെന്നാണ് സഞ്ജയ് പറഞ്ഞത്. ഇതിനു പിന്നാലെ സഞ്ജയ് റാവത്തിനെ പരസ്യമായി വെല്ലുവിളിച്ച് കങ്കണ വീണ്ടുമെത്തി മുംബയിലേക്ക് തിരിച്ചുവരരുതെന്ന് കങ്കണയോട് ആവശ്യപ്പെട്ട ശിവസേന നേതാവിനെ താൻ മുംബയിൽ എത്തുന്ന ദിവസം അറിയിച്ചാണ് നടി വെല്ലുവിളി നടത്തി. ഈ മാസം ഒമ്പതാം തിയതി താന്‍ മുംബയിലെത്തുമെന്നും ധൈര്യമുണ്ടെങ്കില്‍ തടയാനുനും ട്വീറ്റിലൂടെ കങ്കണ വെല്ലുവിളി നടത്തി
Leave a Comment