BollywoodGeneralLatest News

ഞാന്‍ ബോറും അടുക്കാന്‍ പറ്റാത്തവളുമാണെന്ന് ആ നടന്‍’; ചുംബനരംഗം, ഷൂട്ടിങ്ങിന് ശേഷമുള്ള പാര്‍ട്ടി, സിനിമയിലെ പാമ്പുകള്‍ തുറന്നു പറഞ്ഞ്നടി സമീറ

അഭിനയിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഒരു ചുംബനരംഗം കൂടി ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാന്‍ കഥ കേട്ടു കഴിഞ്ഞ് പിന്നീട് ചേര്‍ത്തതായിരുന്നു

സിനിമ മേഖലയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി. തനിക്ക് കാസ്‌റ്റിങ് കൗച്ച്‌ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും പല സിനിമകളില്‍ നിന്നും തന്നെ മാറ്റിയിട്ടുണ്ടെന്നും പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സമീറ പങ്കുവയ്ക്കുന്നു.

പാമ്ബും കോണിയും കളി പോലെയാണ് സിനിമ. പാമ്ബുകള്‍ക്കിടയിലൂടെ എങ്ങനെ നീങ്ങുമെന്ന് അറിയണമെന്നു പറഞ്ഞ സമീറ ഷൂട്ടിങ്ങിന് ശേഷമുള്ള പാര്‍ട്ടിക്കൊന്നും താന്‍ പോകാറില്ലായിരുന്നെന്നും അതിനാല്‍ ഒരുപാട് അവസരങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി. ഒരിക്കല്‍ തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള ഒരു നടന്‍ പറഞ്ഞത് ഞാന്‍ ബോറും അടുക്കാന്‍ പറ്റാത്ത ആളുമാണെന്നാണ്. അതിനാല്‍ സിനിമയിലേക്ക് വിളിക്കാതിരിക്കുന്നതാണ് നല്ലതെന്നും താരം പറഞ്ഞു

‘ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഒരു ചുംബനരംഗം കൂടി ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാന്‍ കഥ കേട്ടു കഴിഞ്ഞ് പിന്നീട് ചേര്‍ത്തതായിരുന്നു. ആ രംഗത്തില്‍ അഭിനയിക്കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ മുസാഫിറില്‍ നിങ്ങള്‍ അത്തരത്തില്‍ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്. അതിനര്‍ഥം ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ലെന്ന് ഞാന്‍ വ്യക്തമാക്കി. സൂക്ഷിച്ചു സംസാരിക്കണമെന്നും എന്നെ എപ്പോള്‍ വേണമെങ്കിലും സിനിമയില്‍ നിന്ന് മാറ്റുമെന്നായിരുന്നു അവരുടെ മറുപടി- സമീറ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button