ഡബ്ലൂസിസി പോലെയുള്ള സംഘടന ആവശ്യമുള്ളതാണെന്നും പക്ഷേ ചില കാര്യങ്ങളിൽ ശരികേട് ഉണ്ടോ എന്ന് തനിക്ക് തോന്നാറുണ്ടെന്നും മനോരമയുടെ ‘നേരെ ചൊവ്വേ’ എന്ന അഭിമുഖ പരിപാടിയിൽ തുറന്നു പറയുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഡബ്ല്യൂസിസിയിലെ പ്രധാന അംഗങ്ങളെ മോഹന്‍ലാല്‍ നടിമാര്‍ എന്ന് വിളിച്ച വിവാദത്തില്‍ ഡബ്ല്യൂസിസിയുടെ അഭിപ്രായത്തോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നും രമേഷ് പിഷാരടി മനോരമയുടെ ‘നേരെ ചൊവ്വേ’ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.
“ഞാൻ സ്കിറ്റ് ചെയ്യുന്ന സമയത്ത് പെൺവേഷം കെട്ടി നിൽക്കുമ്പോൾ എന്നോട് പറയുന്ന കമന്റുകൾ കേട്ടാൽ സങ്കടം തോന്നും .അപ്പോൾ ഒർജിനൽ പെൺപിള്ളേർ കേൾക്കുന്നത് എത്രയോ മോശം കമൻറുകൾ ആണെന് ഞാൻ മനസിലാക്കണം. സംഘടിക്കാവുന്ന അധികാരം ഭരണഘടന കൊടുക്കിന്നിടത്തോളം ഡബ്ല്യുസിസി പോലെയുള്ള സംഘടന ആവശ്യം തന്നെയാണ്. അത് ഉറപ്പായും നിലനിൽക്കണം. അതിൽ തന്നെ പല കാര്യങ്ങളുണ്ട്. ഇപ്പോൾ അവർ ഒരു ദിവസം പറഞ്ഞു. ഞങ്ങൾ നടിമാർക്ക് കാരവാൻ ലൊക്കെഷനിൽ വേണം കാരണം പുരുഷൻമാരെ പോലെയല്ല സ്ത്രീകൾക്ക് ചെറിയ നടിമാർക്ക് പോലും കാരവാൻ ആവശ്യമാണ്. വളരെ ജനുവിനായ ആവശ്യമാണ്.
അവർ വന്നതിൽ പിന്നെ ഒരു എഴുത്തുകാരൻ ഒരു പേനയെടുത്ത് എഴുതുമ്പോൾ അവനൊരു ചെറിയ ചിന്ത വരും.ഞാനീ എഴുതുന്നതിൽ ഒരു സ്ത്രീ വിരുദ്ധതയുണ്ടോ എന്ന് എഴുതുന്നയാൾ ചിന്തിക്കും എന്നാൽ ഇതേ സംഘടന തന്നെ ഞങ്ങളെ ‘നടികൾ’ എന്ന് വിളിച്ചു എന്ന് പറയുന്നതിനോടൊന്നും യോജിക്കാൻ കഴിയില്ല. പ്രതികരിക്കുമ്പോള്‍ എല്ലാത്തിനോടും തുല്യമായി പ്രതികരിക്കുകയും വേണം. കരി മരുന്ന് കൊണ്ട് രണ്ട് ഉപയോഗം ഉണ്ടെന്ന് പറയുന്ന പോലെ പാറയും പൊട്ടിക്കാം ബോംബും ഉണ്ടാക്കാം എന്ന രീതിയില്‍ ഇതിനെ കുറേ പേര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്”. രമേഷ് പിഷാരടി പറയുന്നു.
Post Your Comments