കുടുംബത്തിലെ സന്തോഷങ്ങള്‍ ആരാധകരോട് താരങ്ങള്‍ പങ്കു വയ്ക്കാറുണ്ട്. അത്തരത്തില്‍ മകള്‍ ജനിച്ച സന്തോഷം തെന്നിന്ത്യന്‍ താരം നകുലും ഭാര്യ ശ്രുതിയും
പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അകിറ എന്ന പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ജനന സമയത്തെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്
താരദമ്പതിമാര്‍.
വാട്ടര്‍ ബെര്ത്തിലൂടെയായിരുന്നു ശ്രുതി കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് ജനിക്കുന്നതിന് തൊട്ട് മുന്‍പുള്ള ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റാഗ്രാം പേജിലൂടെ ശ്രുതി
പങ്കുവെച്ചു. ‘അകിറ ജനിച്ചിട്ട് ഇന്ന് ഒരു മാസം പൂര്‍ത്തിയാവും. സത്യസന്ധമായി പറഞ്ഞാല്‍ അതൊരു സ്വപ്നം പോലെ തോന്നുകയാണിപ്പോള്‍. ഞാന്‍ 32 ആഴ്ചയോളം ഗര്‍ഭിണിയായിരിക്കവേ ഞാനു നകുലും നാല് പൂച്ചകളുമായി ഡ്രൈവ് ചെയ്ത് ഹൈദരാബാദിലേക്ക് പോയി. എന്തിനാണ് ഒറ്റയ്ക്ക് ഹൈദരാബാദിലേക്ക് പോകുന്നത്? നിങ്ങള്‍ രണ്ട് പേരും കൂടി ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യും? എന്നൊക്കെ നിരവധി പേര് ചോദിച്ചിരുന്നു.
https://www.instagram.com/p/CEoYHrkFTet/?utm_source=ig_embed
കുഞ്ഞിന് ജന്മം നല്കുന്ന കാര്യത്തില്‍ ഓരോ സ്ത്രീകള്‍ക്കും അവരുടേതായ താല്പര്യമുണ്ടാവണമെന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. പ്രസവം യഥാര്‍ഥത്തില്‍ സ്ത്രീകളുടെ
ആഴത്തിലുള്ള പേടിയാണ്. എന്നാല്‍ എല്ലാവരെക്കാളും ശക്തയാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. എല്ലാ സ്ത്രീകളും ഭാര്യമാരുമെല്ലാം നിങ്ങളുടെ സ്വന്തം അവസ്ഥ
മനസിലാക്കി വേണം ഇതില്‍ ഗവേഷണം നടത്താന്‍. അല്ലാതെ മറ്റൊരാള്‍ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കരുത്. എന്നെ വിശ്വസിക്കൂ. കഠിനായി
പരിശീലിക്കുമ്ബോള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ പോരാടന്‍ സാധിക്കും”. ഇന്‍സ്റ്റാഗ്രാമില്‍ ചിത്രത്തിനൊപ്പം ശ്രുതി കുറിച്ചു.
Post Your Comments