എന്നെ സ്നേഹിച്ച് കൂടെ നിൽക്കുന്നതിനും മകൾ മറിയത്തിനെ നൽകിയതിനും നന്ദി അമാൽ; പ്രിയതമക്ക് ജന്മദിനാശംകൾ നേർന്ന് നടൻ ദുൽഖർ

ഏറ്റവും സന്തോഷം നിറഞ്ഞ ഒരു പിറന്നാള്‍ ആശംസിക്കുന്നുവെന്നും താരം

പ്രിയതമ അമാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാളികളുടെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയകളില്‍ എഴുതിയ കുറിപ്പിലാണ് ദുല്‍ഖര്‍ മകളെ തന്നതിനും കൂടെ നില്‍ക്കുന്നതിനുമൊക്കെ അമാലിന് നന്ദി പറയുകയും ജന്മദിന ആശംസകള്‍ നേരുകയും ചെയ്തത്. ‘ഏറ്റവും സന്തോഷം നിറഞ്ഞ ഒരു പിറന്നാള്‍ ആശംസിക്കുന്നുവെന്നും താരം കുറിച്ചു.

നമുക്ക് ഈ ലോക്ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്താണെന്നു വച്ചാല്‍ എനിക്കും നിനക്കും നമ്മുടെ മകള്‍ക്കും ഒന്നിച്ച്‌ ഒരുപാട് സമയം ചിലവഴിക്കാന്‍ സാധിച്ചു എന്നതാണെന്നും ദുൽഖർ.

എന്റെ ഈ ജീവിതകാലം മുഴുവന്‍ ഞാന്‍ ഈ സമയം ഓര്‍ത്തു വയ്ക്കും. നമുക്കിഷ്ടപ്പെട്ട ഷോകളും മറിയത്തിന്റെ കൂടെയുള്ള കളിചിരികളും അങ്ങനെയെല്ലാം.. മറിയത്തിനെ എനിക്ക് നല്‍കിയതിനും നന്ദി. ഹാപ്പി ബര്‍ത്ത്‌ഡേ’.-ദുല്‍ഖര്‍ കുറിച്ചു.

Share
Leave a Comment